എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് മരണം

May 19, 2023 - 11:37
May 19, 2023 - 12:13
 0
എരുമേലി  കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് മരണം
എരുമേലി  കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് മരണം
എരുമേലി  കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് മരണം
This is the title of the web page

കോട്ടയം എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് മരണം.
പുറത്തേൽ ചാക്കോ ,  പുന്നത്തറ തോമസ് എന്നിവരാണ് മരിച്ചത്. ആദ്യം കുത്തേറ്റ ചാക്കോയെ ആശുപത്രിയിൽ എത്തിക്കും മുമ്പ്  മരിച്ചു. തോമസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. .ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് .കണമലയിൽ റോഡ് സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു . സമാനമായ രീതിയിൽ തന്നെയാണ് തോമസിനും കാട്ടുപോത്തിന്റെ കുത്തേറ്റത്. പോലീസും ,നാട്ടുകാരും ,വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാദേശത്ത്  നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow