വണ്ടിപ്പെരിയാർ സത്രം കോളനിയിൽ മദ്യപിച്ചെത്തിയ ആദിവാസികൾ വീടുകൾ അടിച്ച് തകർത്തു

May 20, 2023 - 17:24
 0
വണ്ടിപ്പെരിയാർ സത്രം കോളനിയിൽ മദ്യപിച്ചെത്തിയ ആദിവാസികൾ വീടുകൾ അടിച്ച് തകർത്തു
This is the title of the web page

വണ്ടിപ്പെരിയാർ സത്രം കോളനിയിൽ മദ്യപിച്ചെത്തിയ ആദിവാസികൾ വീടുകൾ അടിച്ച് തകർത്തു. സത്രം കോളനി നിവാസികളായ കുളന്തവേൽ ശാരദാ ദമ്പതികളുടെയും മണി എന്നിവരുടെയും വീടുകളാണ് തകർത്തത്.
വണ്ടിപ്പെരിയാറിൽ നിന്നും  മദ്യപിച്ചെത്തിയ സംഘാംഗങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകമായിരുന്നു. മദ്യപ സംഘത്തിലെ രാജീവ് എന്ന ആദിവാസി യുവാവ് അടുത്ത താമസക്കാരായ കുളന്തവേൽ ശാരദാ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച്  കയറുകയും വീടിന് നാശം വരുത്തുകയുമായിരുന്നു.ഈ സമയം കുളന്തവേൽ ശാരദ ദമ്പതികളുടെ മകൻ പ്രഭു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തടയാൻ ശ്രമിച്ച തന്നെ മദ്യപ സംഘം ആക്രമിച്ചതായും പ്രഭു പറഞ്ഞു. ഇതു കൂടാതെ മദ്യപ സംഘം വീടിനുള്ളിൽ കയറി വീട്ടുപകരണങ്ങൾ അടിച്ച് തകർക്കുയും പണവും , ഇവരുടെ 3 ആടുകളെ അഴിച്ചു കൊണ്ട് പോയതായും വീട്ടുടമയായ ശാരദ പറഞ്ഞു. ഇവർ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആദിവാസി വിഭാഗത്തിൽപ്പെട്ടവരായതിനാൽ പോലീസിന് കൃതൃമായ ഇടപെടൽ നടത്തുവാൻ കഴിഞ്ഞില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇ ഡി സി ചെയർമാൻ ആദിവാസികളായ മദ്യപ സംഘത്തോട കാര്യം തിരക്കിയപ്പോൾ വെല്ലുവിളിച്ചതായും എസ്.സി വകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെടണമെന്നും ചെയർമാൻ വർഗ്ഗീസ് ആവശ്യപ്പെട്ടു.
ആദിവാസി മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത് കുളന്തവേലിനും കുടുംബത്തിനുമാണ് ഏകദേശം അൻപതിനായിരത്തോളം രൂപയുടെ നാശനഷ്ടങ്ങൾ മദ്യപ സംഘം വരുത്തിയതായും ഇവർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow