കട്ടപ്പനയിൽ സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 2 പേർക്ക് പരിക്ക്

നിയന്ത്രണം നഷ്ടമായ കാർ വീടിന് മുൻപിലേക്ക് തലകീഴായി മറിയുകയായിരുന്നു.കാറിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

May 20, 2023 - 17:30
May 22, 2023 - 07:41
 0
കട്ടപ്പനയിൽ സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 2 പേർക്ക് പരിക്ക്
This is the title of the web page

ഇന്ന് പുലർച്ചെ 5 മണിയോടെ കട്ടപ്പന - പുലിയൻമല പാതയിൽ പോലീസ് വളവിലാണ് അപകടം ഉണ്ടായത്.നാട്ടിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയ നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം നഷ്ടമായ കാർ റോഡിരികിലെ വീടിന്റെ മുറ്റത്തേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.കാറിൽ ഉണ്ടായിരുന്ന നെടുംകണ്ടം തേർഡ്ക്യാമ്പ് സ്വദേശികളായ വാണിയാപ്പറമ്പിൽ ലിബിൻ,തെള്ളിയിൽകുമ്പമെട്ട് ജൈനമ്മ എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ സാരമായി പരിക്കേറ്റ ലിബിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടുപോയി.വലിയ ശബ്ദം കേട്ടത്തിയ നാട്ടുകാരാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.കാർ തലകീഴായി മറിഞ്ഞ വീടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow