കട്ടപ്പന ഒസ്സാനം ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

May 20, 2023 - 14:29
 0
കട്ടപ്പന ഒസ്സാനം ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
This is the title of the web page

കട്ടപ്പന ഒസ്സാനം ഹയർ സെക്കന്ററി സ്കൂളിലെ 2021 -23 ബാച്ചിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വർണാഭമായ ചടങ്ങുകളോടെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു .ചടങ്ങിൽ ബഹുമാനപെട്ട ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. വി .യു. കുര്യാക്കോസ് ഐ പി എസ്  കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു .

ഏതൊരവസരത്തിലും സത്യം പറയുന്നവരും സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരുമായിരിക്കണം ഓരോ കേഡറ്റുമെന്ന് അദ്ദേഹം പറഞ്ഞു. എസ് പി സി പ്രോജക്ടിന്റെ ഇടുക്കി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ശ്രീ.എസ് ആർ സുരേഷ് ബാബു കേഡറ്റുകൾക്ക് സത്യാവാചകം ചൊല്ലിക്കൊടുത്തു .കട്ടപ്പന ഡി വൈ എസ് പി  ശ്രീ.നിഷാദ് മോൻ വി എ ,മുസിപ്പൽ കൗൺസിലർ ശ്രീമതി സോണിയ ജയ്ബി ,പ്രിൻസിപ്പൽ എസ് ഐ ലിജോ പി മാണി ,എ എൻ ഓ ശ്രീ രാജീവ് എം ആർ ,സ്കൂൾ പ്രിൻസിപ്പാൾ ഫാ.മനു കെ മാത്യു ,അസിസ്റ്റന്റ് സ്കൂൾ മാനേജർ ഫാ. നോബിൾ പൊടിമറ്റം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ ഷാജി ജോസഫ് ,ശ്രീമതി സൂസൻ ജോസ് ,ശ്രീമതി അഞ്ചു വി ജെ ,ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ജിൻസ് വർഗീസ് ,എസ് പി സി പി ടി എ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

What's Your Reaction?

like

dislike

love

funny

angry

sad

wow