സംസ്ഥാനത്ത് ജൂൺ 12 വരെ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ജൂൺ 12 വരെ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് തീവ്രചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്താനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനതിന് പോകരുതെന്നും നിർദേശമുണ്ട്.