ഇടുക്കി ജില്ലയിൽ നിലവിൽ 4G ലഭിക്കാത്ത 76 പ്രദേശങ്ങളിൽ ഈ വർഷം തന്നെ ബി.എസ്എൻഎൽ ടവർ സ്ഥാപിക്കും- ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: കേന്ദ്ര സർക്കാരിൻറെ യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ട് ഉപയോഗിച്ച് ഇടുക്കി ജില്ലയിൽ നിലവിൽ ഒരു മൊബൈൽ ഓപ്പറേറ്റർ മാർക്കും 4ജി കണക്ഷൻ നൽകാൻ കഴിയാത്ത 78 പ്രദേശങ്ങളിൽ ബി.എസ്എൻഎൽ വഴി ഈ വർഷം ഡിസംബറിൽ തന്നെ മൊബൈൽ ടവർ സ്ഥാപിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ടവർ സ്ഥാപിക്കുന്നതിനുള്ള ലാൻറുകളിൽ 21 എണ്ണം, കണ്ണൻദേവൻ ഹിൽ പ്ലാൻറേഷൻ പ്രദേശത്തും 35 എണ്ണം സർക്കാർ വനഭൂമിയിലും ബാക്കി വരുന്നവ സർക്കാർ/പ്രൈവറ്റ് ലാൻറിലുമാണ് സ്ഥാപിക്കുന്നത്. 6 ടവറുകൾ നിലവിലുള്ള ടവറിൻറെ പവർ ഉയർത്തുകയുമാണ്. ബിഎസ്എൻഎൽ സർവ്വേ നടത്തി ടവർ സ്ഥാപിക്കുന്നതിന് തീരുമാനിച്ച പടമുഖം, പൊന്നടുത്താൻ, മുണ്ടൻമുടി എന്നിവിടങ്ങളിൽ ലാൻറ് ലഭ്യമാകാത്ത്തിനാൽ അതിനായുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. നിലവിൽ ആറ് പ്രദേശങ്ങളിൽ ടവർ സ്ഥാപിക്കുന്നതിന് വെണ്ടർമാരുമായി കരാർ ഒപ്പിട്ട് വർക്ക് ആരംഭിച്ചു കഴിഞ്ഞു. ദേവികുളം മേഖലകളിലാണ് ഏറ്റവും കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതെന്ന് എം.പി. പറഞ്ഞു.
ദേവികുളം അസംബ്ലിയിൽ പുതുക്കുടി, ഇരുട്ടലക്കുടി, കാവക്കുടി, കമ്മാലകുടി, തായണ്ണൻകുടി, ഇന്ദിരാ കോളനി, കാനാക്കയം, കോഴിലാലക്കുടി, വെലിയംപാറകുടി, അമ്പാലപടിക്കുടി, ചൂരക്കെട്ടെൻ, ആറാംമൈൽ കമ്പിലൈൻ, പഴമ്പിള്ളിച്ചാൽ, കുരുതിക്കുടി, നെല്ലിപ്പാറകുടി, മുല്ലക്കാനം, നടുക്കുടി, ചെമ്പക്കാട്, ഇഡ്ഡലിപ്പാറക്കുടി, ഇരുപ്പുകല്ലുകുടി, കാവക്കാട്ടുകുടി, കെപ്പക്കാട്, ഒള്ളവയൽക്കുടി, കുരിശ്ശുപാറ, പീച്ചാട്, പെട്ടിമുടി, രാജമല ഫാക്ടറി, തെൻമലെ, സൈലൻറ് വാലി, ലച്ച്മി എസ്റ്റേറ്റ്, മാട്ടുപ്പെട്ടി, ഗുണ്ടുമലൈ ഫാക്ടറി, എല്ലപ്പെട്ടി, ഗുണ്ടുമല, നല്ലതണ്ണി എസ്റ്റേറ്റ്, ചെണ്ടുവരൈ, ഓൾഡ് ദേവികുളം, അരുവിക്കാട് ഈസ്റ്റ്, കടലാർ ഈസ്റ്റ്, ചിറ്റുവരൈ ഈസ്റ്റ്, ചോളമലൈ, കുണ്ടല, മേത്താപ്പ്, ന്യൂ ചിറ്റുവരൈ, ചെണ്ടുവരൈ സൌത്ത്, പെരിയവാര-ആനമുടി, ചെണ്ടുവര ടോപ്പ്, കുളച്ചിവയൽകുടി, ചെമ്പട്ടിക്കുടി, പ്ലാമല, തലമാലി,അഞ്ചാം മൈൽ, കുഞ്ചിപ്പെട്ടി, കൊച്ചുകുഡകല്ല്, ഇരുമ്പുകുത്തി കവല, മുട്ടുകാട്, നെറ്റിമുടി എന്നീ ഭാഗങ്ങളിലും പീരുമേട് അസംബ്ലിയിൽ പച്ചക്കാനം, അഴങ്ങാട്, മുക്കുളം, ഗ്രാൻബി, വഞ്ചിവയൽ, ചെന്നാപ്പാറ, അമലഗിരി-നല്ലതണ്ണി, കണ്ണംപടി, മേൻമാരി, എന്നിവിടങ്ങളിലും തൊടുപുഴ അസംബ്ലിമണ്ഡലത്തിൽ കൊക്കരക്കാനം, പൊന്നെടുത്താൻ, എള്ളിച്ചേരി, മക്കുവള്ളി,തെക്കൻതോണി, മുണ്ടൻമുടി, പട്ടയക്കുടി, എന്നിവിടങ്ങളിലും ഉടുമ്പൻചോല അസംബ്ലി മണ്ഡലങ്ങളിൽ തിങ്കൾക്കാട്, സന്യാസിയോട, ശൂലപ്പാറ, പന്നിയാർ പൂപ്പാറ എന്നിവിടങ്ങളിലുമാണ് ആദ്യഘട്ടത്തിൽ ടവറുകൾ സ്ഥാപിക്കുന്നതെന്ന് എം.പി. പറഞ്ഞു. നിർമ്മാണ കാലാവധി 2023 ഡിസംബർ 31 ആണെന്നും എം.പി പറഞ്ഞു.
കേന്ദ്ര സർക്കാരിൻറെ യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2021 ഏപ്രിലിൽ എംപി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദിന് കത്ത് നൽകിയിരുന്നു. ഈ ആവശ്യത്തിനായി മന്ത്രി രവി ശങ്കർ പ്രസദിനെയും ഇപ്പോഴത്തെ മന്ത്രി അശ്വനി വൈഷ്ണവിനെയും എംപി നിരവധി തവണ നേരിൽ കണ്ട് വിഷയത്തിൻറെ ഗൗരവം ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് പദ്ധതി മണ്ഡലത്തിൽ പ്രാവർത്തികമാകുന്നത്.