കഞ്ചാവ് വിൽപനയ്ക്കെത്തിയ 2 യുവാക്കൾ പിടിയിൽ ; ക്ലീൻ തൊടുപുഴ പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്

May 18, 2023 - 08:05
May 19, 2023 - 10:35
 0
കഞ്ചാവ് വിൽപനയ്ക്കെത്തിയ 2 യുവാക്കൾ പിടിയിൽ ; ക്ലീൻ തൊടുപുഴ പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്
This is the title of the web page

കഞ്ചാവ് വിൽപന യ്ക്കെത്തിയ 2 യുവാക്കൾ പിടിയിലായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി എഴുത്താനിക്കാട്ടിൽ മാ ഹിൻ അയൂബ് (18), മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി തുകലിൽ അനാബ് (18) എന്നിവരാണ് അറസ്റ്റിലായത്. ക്ലീൻ തൊടുപുഴ പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ മൂവാറ്റുപുഴയിൽ നി ന്നു തൊടുപുഴ ക്ഷേത്രത്തിനു മുൻവശം എത്തി കഞ്ചാവ് ചില്ലറയായി വിൽക്കാൻ നിന്നപ്പോഴാണ് പിടിയിലാകുന്നത്. തൊടുപുഴ ഡിവൈഎസ്പിയും സ്ക്വാഡും പരിശോധനയ്ക്കായി യുവാക്കളുംടെ സമീപത്ത് എത്തിയപ്പോൾ അനാബ് ഓടിപ്പോയി. തുടർന്നു മാഹിനെ പരിശോധിച്ചപ്പോഴാണ് 140 ഗ്രാം കഞ്ചാവ് കണ്ട ത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow