AI ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ഈടാക്കും
AI ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ഈടാക്കും. 726 ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ളത്. ഏറെ വിവാദങ്ങൾക്കൊടുവിൽ ക്യാമറകൾ പ്രവർത്തനക്ഷമമാകുമ്പോൾ സംസ്ഥാനവ്യാപകമായി ക്യാമറകൾക്ക് മുന്നിൽ സമരം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. അതേസമയം അവശ്യ വിഭാഗക്കാരെ ഒഴിവാക്കുന്നതിന്റെ മറവിൽ വിഐപികൾക്ക് രക്ഷാകവചം ഒരുക്കുമെന്ന ആരോപണമാണ് ഗതാഗത വകുപ്പ് നേരിടുന്നത്.



