നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഗാ ക്‌ളീനിംഗ് നടന്നു
സംസ്ഥാന സര്‍ക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' കാമ്പയ്‌നിന്റെ ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം ടൗണ്‍ പ്രദേശത്ത് മെഗാ ക്ലീനിങ് നടത്തി. മെഗാ ക്ലീനിങ്ങിന്റെ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ നിര്‍വഹിച്ചു.
കാമ്പയ്‌നിന്റെ ഭാഗമായി ജൂണ്‍ 5 ന് നടക്കാനിരിക്കുന്ന ഹരിതസഭയ്ക്ക് മുന്നോടിയായി നെടുങ്കണ്ടത്തെ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മെഗാക്ലീനിങ് നടപ്പിലാക്കി വരുന്നത്.
പൊതു ഇടങ്ങളിലേക്ക് മാലിന്യങ്ങള്‍ തള്ളുക, കത്തിക്കുക, ജലാശയങ്ങള്‍ മലിനമാക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ലക്ഷ്യമാക്കി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ദൈനംദിനം നിരീക്ഷിച്ചു വരികയാണ്.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ അംഗങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ മെഗാ ക്ലീനിങ്ങിന്റെ ഭാഗമായി. ശുചീകരണത്തിന് ശേഷം ശേഖരിച്ച് മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നതിനായി പഞ്ചായത്ത് വക മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കൈമാറി.