പുതുവത്സരത്തില്‍ 117 മുട്ടകള്‍ ലഭിച്ചു, 90 എണ്ണവും വിരിഞ്ഞിറഞ്ഞി; കടലാമ സംരക്ഷണ സമിതി സംരക്ഷിച്ചിരുന്ന ആദ്യ കടലാമക്കൂട് വിരിഞ്ഞു

Feb 19, 2026 - 11:32
 0
പുതുവത്സരത്തില്‍ 117 മുട്ടകള്‍ ലഭിച്ചു, 90 എണ്ണവും വിരിഞ്ഞിറഞ്ഞി; കടലാമ സംരക്ഷണ സമിതി സംരക്ഷിച്ചിരുന്ന ആദ്യ കടലാമക്കൂട് വിരിഞ്ഞു
This is the title of the web page

മന്ദലാംകുന്ന് കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംരക്ഷിച്ചിരുന്ന ആദ്യ കടലാമ കൂട് വിരിഞ്ഞിറങ്ങി.എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വി.ജെ. ഗീവർ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കി വിട്ടു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാഡ് മെമ്ബർ ടി.എ. ആയിഷ, മന്ദലാംകുന്ന് ഗവ. ഫിഷറിസ് സ്കൂള്‍ പ്രധാന അധ്യാപിക സുനിത മേപ്പുറത്ത്, കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് ഹംസു പാലക്കല്‍, സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ റൈജോ ജോയ്, എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഓഫിസർ പി.ബി ഹനീഷ്, കുഞ്ഞുമോൻ പിഎം, റസ്ക്യൂ വാച്ചർ പി.എച്ച്‌ അഷറഫ്, കടലാമ സംരക്ഷണ വാച്ചർ എ.ബി കുമറു, ഷിബില്‍ ഷുക്കൂർ തുടങ്ങി കടലാമ സംരക്ഷണ സമിതി അംഗങ്ങളും മന്നലാംകുന്ന് ഗവ. ഫിഷറീസ് യുപി സ്കൂള്‍ വിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. ഈ വർഷം ജനവരി ഒന്നിന് കിട്ടിയ 117 മുട്ടകളില്‍ 90 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow