പ്രസിദ്ധമായ നോമ്പുകാല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിനും കുരിശുമല കയറ്റത്തിലും തുടക്കമായി. ഫെബ്രുവരി പതിനാറാം തീയതി മുതൽ ഏപ്രിൽ 12 പുതു ഞായർ വരെയാണ് നോമ്പുകാല തീർത്ഥാടന ചടങ്ങുകൾ കുരിശുമലയിൽ നടക്കുന്നത്.
കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിനും കുരിശുമല കയറ്റത്തിനുമാണ് തുടക്കമായത്.ഫെബ്രുവരി 16 മുതൽ ഏപ്രിൽ മാസം 12 വരെ യാണ് നോമ്പുകാല തീർത്ഥാടനം കുരിശുമല ദേവാലയത്തിൽ നടക്കുന്നത്.
40ാം വെള്ളി, ദുഃഖവെള്ളി, പുതുഞായർ എന്നീ ദിവസങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങൾ മലമുകളിലെ ദേവാലയത്തിൽ നടക്കും. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും മല അടിവാരത്തുള്ള കപ്പളയിൽ നിന്നും രാവിലെ 9 30ന് മലമുകളിലേക്ക് പരിഹാരപ്രദക്ഷിണവും തുടർന്ന് 11 മണിക്ക് കുരിശുമല ദേവാലയത്തിൽ വിശുദ്ധ കുർബാനയും സന്ദേശവും നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കും. 40 ആം വെള്ളിയാഴ്ച ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെയും തക്കല രൂപത അധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ പിതാവിന്റെയും മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും.
ഫെബ്രുവരി പതിനേഴാം തീയതി ചൊവ്വാഴ്ച മുതൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കുരിശുമല ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രികാലങ്ങളിൽ കുരിശുമല കയറുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോമ്പിലെ വെള്ളിയാഴ്ചകളിൽ കുരിശുമല ദേവാലയത്തിൽ കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ദുഃഖ ശനിയാഴ്ച തിരുക്കല്ലറ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് .എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും കുരിശുമല ദേവാലയത്തിൽ ജപമാലയും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും നേർച്ച കഞ്ഞിയും ഉണ്ടായിരിക്കും.ഇടുക്കി രൂപതയുടെ കീഴിലുള്ള കുരിശുമലയാണ് എഴുകും വയൽ കുരിശുമല .നോമ്പുകാല തീർത്ഥാടനത്തിൽ കേരളത്തിന് അകത്തുനിന്ന് പുറത്തുനിന്നുമായി നിരവധി ഭക്തജനങ്ങൾ ആണ് കുരിശുമല കയറി പ്രാർത്ഥിച്ചു മടങ്ങുന്നത്.
സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എഴുംകുംവയൽ കുരിശുമലയിൽ എത്തിയാൽ ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം, തീർഥാടക പള്ളി, തോമാ ശ്ലീഹായുടെ ചിത്രം, തിരുക്കല്ലറ, കുരിശിന്റെ വഴിയുടെ 14 സ്‌ഥലങ്ങൾ, തോമാ ശ്ലീഹായുടെ രൂപം തുടങ്ങിയവയെല്ലാം കാണാനാകും.വാർത്താ സമ്മേളനത്തിൽ എഴുകുംവയൽ കുരിശുമല റെക്ടർ ഫാ.ജോസഫ് ചുനയൻമാക്കൽ, അസിസ്റ്റന്റ് വികാരി ഫാ.ജേക്കബ് കളത്തിക്കാട്ടിൽ, കൈക്കാരൻമാരായ ഷാജി ഓവേലിൽ, സുനിൽ ഈഴക്കുന്നേൽ പങ്കെടുത്തു.



