കേരള ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കട്ടപ്പന മേഖലാ സമ്മേളനം ഇന്ന്

Feb 15, 2026 - 03:52
 0
കേരള ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കട്ടപ്പന മേഖലാ സമ്മേളനം ഇന്ന്
This is the title of the web page

കേരള ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കട്ടപ്പന മേഖലാ സമ്മേളനം ഇന്ന്..കട്ടപ്പന ഹൈറേഞ്ച് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി വൈകിട്ട് 4ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. 

നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി മുഖ്യാതിഥിയാകും. കെടിജിഎ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാനത്തെ വസ്ത്ര വ്യാപാരികളുടെ കൂട്ടായ്മയായ സംഘടനയുടെ മേഖലാ കമ്മിറ്റിയില്‍ കഞ്ഞിക്കുഴി, ചെറുതോണി, തോപ്രാംകുടി, മുരിക്കാശേരി, നെടുങ്കണ്ടം, തൂക്കുപാലം, കട്ടപ്പന, ഉപ്പുതറ, വാഗമണ്‍, ഏലപ്പാറ മേഖലകളിലെ 350ലേറെ വ്യാപാരികള്‍ അംഗങ്ങളാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നികുതി വര്‍ധന, വഴിയോര കച്ചവടം, ഓണ്‍ലൈന്‍ വ്യാപാരം, ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റം, കമ്പനികളുടെ നേരിട്ടുള്ള വ്യാപാരം, പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍, അമിത വാടക തുടങ്ങിയവ മേഖലയിലെ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്.

 സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാവിങ്ങും കട്ടപ്പന മേഖലയില്‍ രൂപീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സന്തോഷ് ദേവസ്യ, അഹമ്മദ് കബീര്‍, മുഹമ്മദ് സബീബുള്ള, അലന്റ് ബി നിരവത്ത്, സൈജോ ഫിലിപ്പ്, രാഹുല്‍ പി ശശിധരന്‍, ജസ്റ്റിന്‍ ജോര്‍ജ്, അഞ്ചു അനീഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow