ഇടുക്കിയില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ സമുച്ചയം, 10 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി; ലേസര്‍ ഷോ ഉദ്ഘടന വേദിയില്‍ മന്ത്രിയുടെ പ്രഖ്യാപനം

Feb 13, 2026 - 21:03
 0
ഇടുക്കിയില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ സമുച്ചയം, 10 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി; ലേസര്‍ ഷോ ഉദ്ഘടന വേദിയില്‍ മന്ത്രിയുടെ പ്രഖ്യാപനം
This is the title of the web page

ഹൈറേഞ്ചിന്റെ വിനോദ-സാംസ്‌കാരിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ ഇടുക്കിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു. പദ്ധതിയുടെ നിര്‍മ്മാണത്തിനായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ലേസര്‍ ഷോ പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ അറിയിച്ചു. ചടങ്ങ് തുടങ്ങുന്നതിന് തൊട്ട് മുന്‍പായിരുന്നു ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. മന്ത്രിയുടെ പ്രഖ്യാപനം കൈയ്യടികളോടെ ആണ് സദസ് സ്വീകരിച്ചത്. 

പദ്ധതിയുടെ പ്രാഥമിക ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. തിയേറ്റര്‍ സമുച്ചയത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കല്‍, മണ്ണ് പരിശോധന, ആര്‍ക്കിടെക്ചറല്‍ പ്ലാന്‍, എം.ഇ.പി ആന്റ് സ്ട്രക്ചറല്‍ ഡിസൈന്‍ എന്നിവയ്ക്കായാണ് ഈ തുക വിനിയോഗിക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനെ (കെ.എസ്.എഫ്.ഡി.സി) പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സാംസ്‌കാരിക വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ സുപ്രധാന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഭൂമി കൈമാറ്റം അടക്കം നിരവധി തടസങ്ങള്‍ കടന്ന് മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാകുന്നത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow