വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13)

Feb 13, 2026 - 08:41
 0
വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക് ഉദ്ഘാടനം  ഇന്ന് (ഫെബ്രുവരി 13)
This is the title of the web page

കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവ്വര്‍ഹൗസിന്റെ മാതൃക - പ്രവര്‍ത്തനാനുമതി നല്‍കികൊണ്ട് ഭൂമി കൈമാറ്റം എന്നിവയുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 13 ) രാവിലെ 9ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.

ഭൂമി കൈമാറ്റം ഉദ്ഘാടനം മൂലമറ്റം കെഎസ്ഇബി സര്‍ക്യൂട്ട് ഹൗസില്‍ രാവിലെ 9 നും വടക്കേപ്പുഴ ടൂറിസം പദ്ധതി ഉദ്ഘാടനം കുളമാവ് പോലീസ് സ്‌റ്റേഷനു സമീപം വടക്കേപ്പുഴ ഡൈവേര്‍ഷന്‍ ഡാമില്‍ രാവിലെ 10 നും മിനി പാര്‍ക്ക് ഉദ്ഘാടനം കുളമാവ് ഡാമിന് സമീപം രാവിലെ 10.30 നും നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍.മീണ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, കെ.എസ്.ഇ.ബി. സിഎംഡി മിന്‍ഹാജ് ആലം, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow