ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാമെന്നു പറഞ്ഞ് മലയോര ജനതയെ വഞ്ചിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ നാലാം തീയതി ഇറക്കിയ പട്ടയ ഉത്തരവിൻ്റെ കോപ്പി കത്തിച്ച് കട്ടപ്പന ടൗണിൽ പ്രതിഷേധ പ്രകടനവും യോഗം നടത്തി. എ .ഐ .സി . സി അംഗം അഡ്വ : ഇ എം ആഗസ്തി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു .
മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിലെ ഭൂവിഷയത്തിൽ ജനങ്ങൾക്ക് നൽകിയ ഒരു വാക്കും പോലും പാലിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്ന് ഈ എം ആഗസ്തി കുറ്റപ്പെടുത്തി. ഇതോടൊപ്പം റവന്യൂ മന്ത്രി കട്ടപ്പനയിൽ എത്തി ഷോപ് സൈറ്റുകൾക്ക് ഉടൻ പട്ടയം നൽകാം എന്ന് പറഞ്ഞ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ജനങ്ങളെ പറഞ്ഞ് വഞ്ചിക്കുന്ന ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്ന് ഇ എം ആഗസ്തി പറഞ്ഞു.
കഴിഞ്ഞ നാലാം തീയതി റവന്യൂ വകുപ്പ് ഇറക്കിയ പട്ടയ ഉത്തരവിൽ വാണിജ്യ ആവശ്യങ്ങൾക്കും ഏലം കൃഷിക്ക് ഒഴികെ ഉള്ള ആവശ്യങ്ങൾക്ക് പട്ടയം നൽകാമെന്നാണ് പറഞ്ഞിരിക്കുന്നത് മുൻപ് മന്ത്രിസഭാ യോഗം ചേർന്ന് ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇതും നടപ്പിലായില്ല ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടയ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിക്ക് മുന്നോടിയായി നേതാക്കളുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
ഇതിനുശേഷം സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചാക്കുംമൂട്ടിൽ അധ്യക്ഷൻ ആയിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി .നേതാക്കളായ തോമസ് മൈക്കിൾ , അഡ്വ കെ ജെ ബെന്നി ,ജോസ് മുത്തനാട്ട്, മനോജ് മുരളി, സിബി പാറപ്പായി, ഷാജി വെള്ളാമാക്കൽ, പ്രശാന്ത് രാജു തുടങ്ങിയ നിരവധി നേതാക്കൾ അടക്കം പരിപാടിയിൽ പങ്കെടുത്തു.



