താമരശ്ശേരി ചുരത്തില്‍ അപകടം; കെഎസ്‌ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേര്‍ക്ക് പരിക്ക്

Feb 10, 2026 - 13:08
 0
താമരശ്ശേരി ചുരത്തില്‍ അപകടം; കെഎസ്‌ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേര്‍ക്ക് പരിക്ക്
This is the title of the web page

താമരശ്ശേരി ചുരത്തില്‍ കെഎസ്‌ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച്‌ അപകടം. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടമുണ്ടായത്.ബസ് യാത്രക്കാരായ 38 പേർക്ക് അപകടത്തില്‍ പരിക്കേറ്റു.16 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും, 20 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തെ തുടർന്ന് ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ക്രെയിൻ എത്തിച്ച്‌ ചുരത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ മാറ്റിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow