കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ

Feb 10, 2026 - 10:34
 0
കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ
This is the title of the web page

കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുട്ടിക്കാനം മരിയൻ കോളേജിലെ കാത്തലിക് സ്റ്റുഡൻസ് മൂവ്മെൻറ് നേതൃത്വത്തിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ ഇന്ന് സംഘടിപ്പിക്കുന്നു. പീരുമേട് ജനമൈത്രി പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെൻറ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'നല്ല ലഹരികൾ' എന്ന പ്രമേയത്തിൽ വായന, സംഗീതം, ചിന്തകൾ, നേട്ടങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിച്ചാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു ദിനങ്ങളിലായി നടക്കുന്ന പ്രോഗ്രാമിന്റെ ആദ്യദിനമായി ഇന്നലെ കോളേജിലെ അനധ്യാപകരെ ആദരിച്ചതോടൊപ്പം പ്രശസ്ത എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ പ്രഭാഷണവും പ്രശസ്ത കർണ്ണാടിക് സംഗീതജ്ഞനും ഇന്ത്യൻ പിന്നണി ഗായകനുമായ കെ എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും അരങ്ങേറി. കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷനായുള്ള സമ്മേളനം പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രഹാം, കാത്തലിക് സ്റ്റുഡൻസ് മൂവ്മെൻറ് ഡയറക്ടർ ഫാ. അജോ പേഴുംകാട്ടിൽ, ചെയർപേഴ്സൺ അഷിത കെ ചാക്കോ, ക്രിസ് സിബിച്ചൻ, സി. ഇറ്റാലിയ ജോസഫ് മരിയ എന്നിവർ സംസാരിച്ചു. 

രണ്ടാം ദിനമായ ഇന്ന് മരിയൻ കോളജ് ജീവനക്കാരനും രാജ്യത്തിനകത്തും പുറത്തും നടത്തിയ ഓട്ടമത്സരങ്ങളിൽ ഇതിനോടകം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയുമായ പി കെ പ്രസാദിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മാസ്റ്റേഴ്സ് അറ്റ്ലറ്റുകൾ പങ്കെടുക്കുന്ന മാരത്തോൺ നടത്തപ്പെടുന്നു. മേമലയിൽ ആരംഭിക്കുന്ന മാരത്തോൺ കുട്ടിക്കാനത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ കുട്ടിക്കാനത്തെ വിവിധ സ്കൂളുകളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow