വരണ്ട കാലാവസ്ഥ ,കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

Feb 7, 2026 - 10:37
 0
വരണ്ട കാലാവസ്ഥ ,കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും
This is the title of the web page

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കേരളത്തില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്.കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ലഭിച്ച മഴക്ക് ശമനമാകും. അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അന്തരീക്ഷം വരണ്ടതാകുന്നതോടെ പകല്‍ സമയങ്ങളില്‍ ചൂട് കൂടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് പകല്‍ താപനില സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ ഉയർന്ന നിലയിലാണ്. വരും ദിവസങ്ങളില്‍ താപനില 34 ഡിഗ്രി മുതല്‍ 37ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളില്‍ രാത്രികാല താപനിലയും ഉയർന്നുതന്നെ തുടരുന്നു. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉച്ചസമയങ്ങളില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കാനും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളൊന്നും നിലവിലില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow