വണ്ടിപ്പെരിയാറിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുവാൻ വാഴൂർ സോമൻ MLA കണ്ട സ്വപ്നങ്ങൾക്ക് കുരുന്നു പാതങ്ങളിലൂടെചിറക് വിരിയുന്നു. 21 ആമത് പീരുമേട് ഉപജില്ലാ LP വിഭാഗം കായിക മേളയിലൂടെയാണ് മൺ മറഞ്ഞ MLA വാഴുർ സോമന്റെ സ്വപ്നം സാഷാത്ക്കാരമാവുന്നത്.

Feb 5, 2026 - 12:20
 0
വണ്ടിപ്പെരിയാറിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുവാൻ വാഴൂർ സോമൻ MLA കണ്ട സ്വപ്നങ്ങൾക്ക് കുരുന്നു പാതങ്ങളിലൂടെചിറക് വിരിയുന്നു. 21 ആമത് പീരുമേട് ഉപജില്ലാ LP വിഭാഗം കായിക മേളയിലൂടെയാണ് മൺ മറഞ്ഞ MLA വാഴുർ സോമന്റെ സ്വപ്നം സാഷാത്ക്കാരമാവുന്നത്.
This is the title of the web page

വണ്ടിപ്പെരിയാറിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുവാൻ വാഴൂർ സോമൻ MLA കണ്ട സ്വപ്നങ്ങൾക്ക് കുരുന്നു പാതങ്ങളിലൂടെചിറക് വിരിയുന്നു. 21 ആമത് പീരുമേട് ഉപജില്ലാ LP വിഭാഗം കായിക മേളയിലൂടെയാണ് മൺ മറഞ്ഞ MLA വാഴുർ സോമന്റെ സ്വപ്നം സാഷാത്ക്കാരമാവുന്നത്. പൊരി വെയിലിൽ തളരാതെയുള്ള കുരുന്നു കളുടെ കായികമാമാങ്കത്തിൽ ഗവ: LP സ്ക്കൂൾ വണ്ടിപ്പെരിയാർ ഓവറോൾ ചാമ്പ്യൻമാരായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

21 ആമത് പീരുമേട് വിദ്യാഭ്യാസ ഉപജില്ലാLP വിഭാഗം കായിക മേള സ്പോട്സ് മീറ്റ് 2k 26 എന്ന പേരിലാണ് അന്തരിച്ച മുൻ പീരുമേട് MLA വാഴൂർ സോമൻ സ്മാരക വണ്ടി പ്പെരിയാർ മിനി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. പീരുമേട് താലൂക്കിലെ 50 ഓളം LP വിഭാഗം സ്കൂളുകളിലെ വിദ്യാർഥികളെ അണിനിരത്തിയുള്ള മാർച്ച് ഫാസ്റ്റോടു കൂടിയാണ് കായിക മേളയ്ക്ക് തുടക്കം കുറിച്ചത്. വണ്ടിപ്പെരിയാർ SHO അമൃത് സിംഗ് നായക് മാർച്ച് ഫാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. സ്പോട്സ് 2 K26 കായിക മേള വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് T സുഭാഷ് ഉത്ഘാടനം ചെയ്തു. തുടർന്ന് വിവിധയിനം കായിക മത്സരങ്ങളോടു കൂടി 21 ആമത് പീരുമേട് വിദ്യാഭ്യാസ കായിക മേളയ്ക്ക് തുടക്കമായി.

വിദ്യാർഥികൾക്കൊപ്പം അധ്യാപകരുടെ 100 മീറ്റർ ഓട്ട മത്സരവും കായിക മേളയിൽ ശ്രദ്ധേയമായി. വണ്ടിപ്പെരിയാർ പോലീസ് .ആരോഗ്യ വിഭാഗം. Spc കേഡറ്റുകൾ എന്നിവരുടെ സേവനങ്ങൾ കായികമേളയുടെ സുരക്ഷിതമായ നടത്തിപ്പിന് ഉണ്ടായിരുന്നു. കായിക മേളയുടെ സമാപന യോഗത്തിൽ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തംഗം നജീബ് തേക്കിൻകാട്ടിൽ അധ്യക്ഷനായിരുന്നു. ഗവ: LP സ്കൂൾ പ്രഥാനാധ്യാപകൻ പുഷ്പ്പ രാജ് സ്വാഗതമാശംസിച്ച സമാപന യോഗം അഴുത ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ വനിതാ മുരുകൻ സമാപന യോഗം ഉത്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ R സെൽ വത്തായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ലീലാമ്മ . വാണിപ്രിയ. പ്രവീൺ. ഷീബാ റാണി .ഗീതാ നേ ശയ്യൻ .തുടങ്ങിയവർ വിവിധ ഇനം മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ശേഷം മിനിചൈൽഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരായ വണ്ടിപ്പെരിയാർ ഗവ: LP സ്ക്കൂൾ . LP കിഡ്സ് വിഭാഗത്തിൽ ചാമ്പ്യൻമാരായ സെന്റ് ജോർജ് LP സ്കൂൾ ആ ന വിലാസം എന്നീ സ്കൂളുകൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പീരുമേട് വിദ്യാഭ്യാസ ഉപജില്ലാ കായിക മേള സ്പോട്സ് 2 K26 - ൽ വണ്ടിപ്പെരിയാർ ഗവ:LP സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. വിജയി കൾക്കായുള്ള ട്രോഫികൾ സ്പോൺസർ ചെയ്ത AMR ടെക്സ്റൈയിൽ സ് ഉടമ ജെയ്നു അബൂ ദി നിൽ നിന്നും ഗവ: LP സ്കൂൾ HM പുഷ്പ്പരാജ് ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫി ഏറ്റുവാങ്ങി.

വിജയി കൾക്കുള്ള ട്രോഫികൾ സ്പോൺസർ ചെയ്ത AMR ടെക്സ്റ്റൈൽ സ് ഉടമ. കുട്ടികൾക്ക് ഭക്ഷണം സ്പോൺസർ ചെയ്ത KVVES യൂത്ത് വിംഗ് ഭാരവാഹികൾ തുടങ്ങിയവരെ ചടങ്ങിൽ മൊമെന്റോ കൾ നൽകി ആദരിച്ചു. കായിക മേളയുക ടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച അധ്യാപകർ. പൊതു പ്രവർത്തകർ. മറ്റ് വിദ്യാർഥികൾ തുടങ്ങിയവർക്ക് പീരുമേട് AEO .M രമേശ് അഭിനന്ദനങ്ങൾ അറിയിച്ച് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow