എം.ജി. സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാല ഓഗസ്റ്റ് 18 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഓഗസ്റ്റ് 19 ലേയ്ക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

