സൗഹൃദം വിട്ട് അരി കൊമ്പൻ വീണ്ടും ഒറ്റയാനായി. കൂട്ടത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞു
കേരളത്തിൽ ചിന്നക്കനാൽ മേഖലയിൽനിന്ന് തമിഴ്നാട്ടിലേക്ക് കാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും ഒറ്റയാനായി . കോതയാർ വനമേഖലയിൽ എത്തിയശേഷം ആനക്കൂട്ടവുമായി സൗഹൃദം പുലർത്തിയ അരിക്കൊമ്പൻ സംഘവുമായി തെറ്റിപ്പിരിഞ്ഞു , ഇപ്പോൾ ഒറ്റയ്ക്കാണ് സഞ്ചാരം. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ വനമേഖലയിലാണ് ആന ഇപ്പോഴും ഉള്ളത്. തമിഴ്നാട്ടിലെ കമ്പത്തു നിന്ന് പിടികൂടിയ ശേഷം ഇവിടെയാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. റേഡിയോ കോളറിലൂടെ ഒറ്റയാന്റെ സഞ്ചാരം തമിഴ്നാട് വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.