ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നു തെറിച്ചുവീണ് വനിതാ കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്

Feb 4, 2026 - 11:31
 0
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നു തെറിച്ചുവീണ് വനിതാ കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്
This is the title of the web page

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് വനിതാ കണ്ടക്ടറുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.തോന്നയ്ക്കല്‍ കൊടവൂർ കൃഷ്ണവിലാസത്തില്‍ ശ്രീലതയ്ക്കാണ് (43) അപകടം സംഭവിച്ചത്.ഇന്നലെ രാത്രി ഏഴ് മണിയോടെ കണിയാപുരം എ.ആർ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കണിയാപുരം വഴി ചിറയിൻകീഴിലേക്ക് പോയ ആറ്റിങ്ങല്‍ ഡിപ്പോയിലെ ബസിലാണ് അപകടം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നല്ല തിരക്കുണ്ടായിരുന്ന ബസ്സില്‍ യാത്രക്കാർക്ക് ടിക്കറ്റ് നല്‍കിക്കൊണ്ടിരിക്കെ, ശ്രീലത പിടിവിട്ട് ബസ്സിന്റെ ഡോറിലേക്ക് നീങ്ങിപ്പോയി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ ഡോർ തുറന്ന് തെറിച്ചുവീണു. ഉടൻ നാട്ടുകാരും യാത്രക്കാരും ഓടിയെത്തി ശ്രീലതയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow