മലയാളദിന- ഭരണഭാഷാവാരാഘോഷം സമാപിച്ചു
ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ മലയാളദിന- ഭരണഭാഷാവാരാഘോഷം സമാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണ്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു.
ഭരണഭാഷാ വിദഗ്ധന്‍ ഡോ. ആര്‍. ശിവകുമാര്‍ ഭരണഭാഷ സംബന്ധിച്ച് ക്ലാസ്സ് എടുത്തു. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലാവണം ഭരണഭാഷയെന്ന് അദ്ദേഹം പറഞ്ഞു. അല്ലാതെയുള്ള ഭാഷാ പ്രയോഗം അവരുടെ അവകാശങ്ങളുടെ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഓഫീസര്‍ ടി.എസ്. സതികുമാര്‍്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എം.എന്‍. സുനില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ മക്കള്‍ക്കുമായി നടത്തിയ മധുരം മലയാളം മത്സരത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയര്‍ ടൈപ്പിസ്റ്റ് തങ്കരതി, ജില്ലാ മെഡിക്കല്‍ ഓഫീസിലെ എല്‍.ഡി. ടൈപ്പിസ്റ്റ് അമൃത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എല്‍.ഡി. ടൈപ്പിസ്റ്റ് കെ.എസ്. അശ്വതി, കഞ്ഞിക്കുഴി എസ്.എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ശ്രേയ അനില്‍ എന്നിവര്‍ വിജയികളായി. ഇവര്‍ക്ക് ഡോ. ആര്‍ ശിവകുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.



