കാഞ്ചിയാർ വെങ്ങാലൂർ കടയിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്ന സ്ഥലം അനുയോജ്യമല്ലന്ന പരാതിയുടെ അടിസ്ഥാനത്തിൽ റോയി കെ പൗലോസ് MLA സ്ഥലം സന്ദർശിച്ചു.

Nov 7, 2026 - 15:40
 0
കാഞ്ചിയാർ വെങ്ങാലൂർ കടയിൽ  ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്ന സ്ഥലം അനുയോജ്യമല്ലന്ന പരാതിയുടെ അടിസ്ഥാനത്തിൽ റോയി കെ പൗലോസ് MLA സ്ഥലം സന്ദർശിച്ചു.
This is the title of the web page

കാഞ്ചിയാർ വെങ്ങാലൂർ കടയിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്ന സ്ഥലം അനുയോജ്യമല്ലന്ന പരാതിയുടെ അടിസ്ഥാനത്തിൽ റോയി കെ പൗലോസ് MLA സ്ഥലം സന്ദർശിച്ചു.പരാതി ഉണ്ടായിട്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തട്ടിക്കൂട്ടിയുള്ള നിർമ്മാണം ആരംഭിച്ചത് സംശയാസ്പദമാണന്ന് ത്രിതല പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ വെങ്ങാലൂർക്കടക്ക് സമീപം ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതർക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് 2019-2020 കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്തിൽ നിന്നും സ്ഥലം ഏറ്റെടുത്ത്. 2021 പ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതി പിന്നീട് നാലു വർഷത്തോളം പ്രവർത്തനം നിലച്ചു കിടക്കുകയായിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈഫ് മിഷൻ ഭവനപദ്ധതിയുടെ പേരിൽ നിർമ്മിച്ചിരിക്കുന്നതും ഇപ്പോൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ നടന്നുകൊണ്ടിരിക്കുന്നതുമായ ഫ്ലാറ്റുകൾ ഒന്നും വാസയോഗ്യമല്ല എന്നത് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച പഞ്ചായത്ത് ഭരണസമിതിക്ക് നേരിട്ട് ബോധ്യപ്പെട്ടതുമാണ്. വേനൽക്കാലത്ത് അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ മേഖലയിൽ 44 കുടുംബങ്ങൾക്കായി ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് അനുയോജ്യമല്ലെന്ന് കാട്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതി എംഎൽഎയും ഇതിനുശേഷംമന്ത്രിയും അടക്കമുള്ള ആളുകൾക്ക് കത്ത് നൽകിയിരുന്നു.

Slide 1
Slide 2
Slide 1
Slide 2

ഇതിനുശേഷം ഇപ്പോൾ തട്ടിക്കൂട്ടി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത് സംശയാസ്പദമാണെന്ന് ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്തംഗം തുടങ്ങിയവർ അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഇടുക്കി എംഎൽഎ റോയി കെ പൗലോസ് സ്ഥലം സന്ദർശിച്ചു. 

ഡിസിസി ജനറൽ സെക്രട്ടറി മനോജ് മുരളി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെലിൻ തോമസ് വൈസ് പ്രസിഡണ്ട് അനീഷ് മണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമോൻ തെക്കേൽ തെക്കേൽ, ഗ്രാമപഞ്ചായാത്തഗങ്ങളായ ജെയിംസ് മ്ലാക്കുഴി, ഷീബ റെൻസോ, ആലിസ് സെൻ, ജാൻസി റെജി, നേതാക്കളായ ജോയ് ഈഴ കുന്നേൽ ജയ്സൺ തെക്കേപ്പറമ്പിൽ സണ്ണി വെങ്ങാലൂർ തുടങ്ങിയവർ എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow