വണ്ടിപ്പെരിയാറിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍; പിടിയിലായത് തങ്കമല സ്വദേശി മണികണ്ഠന്‍

Nov 6, 2026 - 22:06
 0
വണ്ടിപ്പെരിയാറിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍;  പിടിയിലായത്  തങ്കമല സ്വദേശി മണികണ്ഠന്‍
This is the title of the web page

വണ്ടിപെരിയാർ : നവംബർ ഒന്നാം തീയതിയാണ് പശുമല ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന ആര്യ ഹോട്ടലിൽ മോഷണം നടക്കുന്നത് ഇവിടെ നിന്നും 8000 രൂപ കൂടാതെ ടേബിളിൽ വച്ചിരുന്ന വിദേശ രൂപയും മോഷണം പോയിരുന്നു ഇവിടുത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വ്യാഴാഴ്ച്ച രാത്രിയിൽ ടൗണിൽ പ്രവർത്തിക്കുന്ന ദീന സിഡി ഹൗസിലും തൊട്ടടുത്തുള്ള തയ്യക്കടയിലും കള്ളൻ കയറിയത് രാവിലെ കട തുറക്കാൻ എത്തിയപ്പോൾ മേൽക്കൂര പൊളിഞ്ഞു വീണിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ്  മോഷണം പോയ വിവരം കട ഉടമകൾ അറിയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിഡി കടയിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തി നാലായിരം രൂപ മോഷണം പോയി ഇതനുസരിച്ച് തൊട്ടടുത്ത കട തുറന്നപ്പോൾ മേൽക്കൂര തകർത്ത് അകത്തു കയറിയെങ്കിലും പണമോ മറ്റ് സാധനങ്ങൾ ഇല്ലാത്തതിനാൽ പുറകുവശത്തെ കതക് തുറന്ന് കള്ളൻ ഇറങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്.. കള്ളന് പറ്റിയത് വലിയ അബദ്ധമാണ് സിഡി കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിൽ കള്ളന്റെ മുഖം വ്യക്തമായി തന്നെ തെളിയുകയും ചെയ്തു . ഇത് മനസ്സിലാക്കിയ കള്ളൻ സിസിടിവി ക്യാമറ തല്ലിപ്പൊട്ടിച്ച് കൊണ്ടുപോകുകയും ചെയ്തിരുന്നു പക്ഷേ സിസിടിവിയുടെ റെക്കോർഡിങ് സംവിധാനം ഉള്ളതുകൊണ്ട് ഇയാളുടെ മുഖം വ്യക്തമായി തെളിയുകയും ചെയ്തു തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള വണ്ടിപ്പെരിയാർ തങ്കമല മാട്ടുപ്പെട്ടി സ്വദേശി മണികണ്ഠൻ 34 ആണെന്ന് വ്യക്തമാവുകയും പോലീസ് വെള്ളിയാഴ്ച്ച രാവിലെ തന്നെ ഇയാളുടെ വീട്ടിൽ നിന്നും പിടികൂടുകയും ചെയ്തു.

Slide 1
Slide 2
Slide 1
Slide 2

 ഇയാളുടെ പക്കൽ നിന്നും സിഡി കടയിൽ നിന്നും മോഷ്ടിച്ച മുഴുവൻ തുകയും കണ്ടെടുത്തു ഇതോടൊപ്പം ആര്യ ഹോട്ടലിൽ നിന്നും മോഷ്ടിച്ച തുകയിൽ 4000 രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത് മോഷണം നടന്ന മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതി പിടികൂടുകയും ചെയ്തു.പോലീസിന്റെ കൃത്യമായ ഇടപെടലാണ് ഉടൻതന്നെ പ്രതിയെ പിടികൂടാൻ ആയത് എന്ന് പീരുമേട് ഡിവൈഎസ്പി ഷിജു പി എസ് പറഞ്ഞു.

 വണ്ടിപ്പെരിയാറിൽ ഉൾപ്പെടെ  7 മോഷണക്കേസിലും ഒരു കഞ്ചാവ് കേസിലും ഉൾപ്പെട്ടിട്ടുണ്ട്.സ്ഥിരം മോഷണ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാളെ കഴിഞ്ഞ ഒരാഴ്ചക്കാലമായി പോലീസ് നിരീക്ഷിച്ച് വരികയും ആയിരുന്നു.ഇയാളെ പിടിച്ചതുകൊണ്ടുതന്നെ വണ്ടിപ്പെരിയാറിലെ തസ്കര വിളയാട്ടത്തിന് പരിഹാരം കാണാൻ കഴിഞ്ഞു എന്നാണ് പോലീസ് പറയുന്നത്.

 ഇതോടൊപ്പം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള സിസിടിവി ക്യാമറകൾ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നത് ഏറെ ഗുണകരമാകും എന്നും പോലീസ് പറഞ്ഞു..കുമളി സി ഐ പ്രശാന്ത്  വണ്ടിപ്പെരിയാർ എസ് ഐ മാരായ അക്ബർ സാദത്ത് ,ജയ് ജോൺ വര്ഗീസ്,അനിൽകുമാർ VR ,എ എസ് ഐ ബിനോയ്‌, സി പി ഓ മാരായ പ്രവീൺ സുബാഷ്, ഫസൽ അനൻസിയ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow