കട്ടപ്പന മുൻസിഫ് കോടതിയിൽ DLSA ക്യാമ്പ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. കേരള ഹൈകോർട്ട് ജഡ്ജ് കൗസർ ഇടപ്പകത്ത് നാട മുറിച്ച് ഉത്ഘാടനം ചെയ്തു.
കട്ടപ്പന മുൻസിഫ് കോടതിയിൽ DLSA ക്യാമ്പ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. കേരള ഹൈകോർട്ട് ജഡ്ജ് കൗസർ ഇടപ്പകത്ത് നാട മുറിച്ച് ഉത്ഘാടനം ചെയ്തു.കേരള ഹൈകോർട്ട് ജഡ്ജ് ജസ്‌റ്റിസ് ഡോ. കൗസർ ഇടപ്പകത്ത് നാട മുറിച്ച് DLSA ക്യാമ്പ് ഓഫീസ് ഉത്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് ബിജു സ്കറിയ അധക്ഷനായിരുന്നു.
തുടർന്ന് കട്ടപ്പന ബാർ അസോസിയേഷൻ ഹാളിൽ വച്ച് നടന്ന യോഗത്തിൽ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന അഡ്വ. എ.എം. മൈക്കിളിന് സ്വീകരണം നൽകി.കേരള ഹൈകോർട്ട് ജഡ്ജ് ജസ്റ്റീസ് പി.വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ നിരവധി വർഷങ്ങളായി കട്ടപ്പന മുൻസിഫ് കോടതിയിൽ പ്രാക്ടീസ് ചെയ്ത് വന്നിരുന്ന മരണമടഞ്ഞ അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്തിൻ്റെ ഫോട്ടോ അനാഛാദനം ജസ്‌റ്റിസ് ഡോ. കൗസർ ഇടപ്പകത്ത് നിർവ്വഹിച്ചു.
ജില്ലാ ജഡ്ജ് അനു എസ്. പണിക്കർ, കട്ടപ്പന FTSC കോടതി ജഡ്ജ് ബിൽകുൽ G. R . , DLSA സെക്രട്ടറി സിജി N.N, Ad.ജോസഫ് കാവങ്കൽ , Ad. പ്രസീത കെ . പിള്ള Ad.ജെം കോരസൺ തുടങ്ങിയവർ സംസാരിച്ചു.



