തുരങ്കപാതയ്ക്ക് യുഡിഎഫ് തുരങ്കം വയ്ക്കുന്നു;വിദഗ്ധ വിശകലനയോഗം ഉടൻ സിപിഐ എം

Feb 1, 2026 - 08:02
 0
തുരങ്കപാതയ്ക്ക് യുഡിഎഫ് തുരങ്കം വയ്ക്കുന്നു;വിദഗ്ധ വിശകലനയോഗം ഉടൻ സിപിഐ എം
This is the title of the web page

സംസ്ഥാന സർക്കാർ സാധ്യത പഠനത്തിന് പത്തു കോടി രൂപ അനുവദിച്ച കമ്പം തേനി തുരങ്ക പാതയ്ക്ക് തടസ്സു നിൽക്കുന്ന യുഡിഎഫ് നിലപാട് തിരുത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.നാണ്യ വിളകളുടെ കലവറ ആയ ഇടുക്കി ജില്ലയുടെ വ്യാപാര നീക്കത്തിനും ടൂറിസം മുന്നേറ്റത്തിനും ശക്തി പകരുന്ന തുരങ്കപാത നിർമ്മാണം. ജില്ലയുടെ മുഖഛായ മാറ്റും. ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന പങ്കിടുന്ന ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തുരങ്കപാത നിർമ്മാണം സർവ്വ സാധാരണമാണ് കേരളത്തിലും കുതിരാനും വയനാടും ഉൾപ്പെടെയുള്ള തുരങ്ക നിർമ്മാണങ്ങൾ മാതൃകയായി സ്വീകരിക്കാവുന്നതാണ് എൻജിനീയറിങ് സാങ്കേതിക വിദ്യയുടെ അഭൂത പൂർവ്വമായ സാധ്യതകൾ പ്രയോജനപ്പെടുത്തി കട്ടപ്പന തേനി തുരങ്ക പാതനിർമ്മാണം സാധ്യമാണ്. പ്രാഥമിക പഠനത്തിനു ശേഷമാണ് സർക്കാർ 10 കോടി രൂപ ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. മുൻ മന്ത്രി ഡോക്ടർ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കാൽവരി മൗണ്ടിൽ ചേർന്ന എം ജിന നദേവൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശില്പശാലയിലാണ്ഈ ആശയം ഉരുത്തിരിഞ്ഞത് സുഗന്ധവ്യഞ്ജനങ്ങളുടെ സമൃദ്ധികൊണ്ട് സമ്പന്നമായ ഹൈറേഞ്ചിന്റെ വികസന സാധ്യതകൾഅയൽ സംസ്ഥാനവുമായി ചേർന്ന് രൂപപ്പെടുത്താൻ കഴിയുന്ന സന്ദർഭമാണിത്. സി എച്ച്ആറിൽ കൂടി എങ്ങനെ തുരങ്കം പണിയുമെന്നാണ് യുഡിഎഫിന്റെയും പരിസ്ഥിതിവാദികളുടെയും കള്ളപ്രചരണം. അടിസ്ഥാനരഹിതവും അവാസ്തവുമാണ് ഇത്തരം ആശങ്കകൾ. വയനാട്ടിൽ വനപ്രദേശത്തുകൂടി യാണ് തുരങ്കം കടന്നുപോകുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എലമല പ്രദേശം ഭൂമിയുടെ മുകൾഭാഗത്തുള്ളതാണ്, അത് വനഭൂമി ആണോ റവന്യൂ ഭൂമിയാണോ എന്ന് പരിസ്ഥിതിവാദികൾ കൊടുത്ത കേസിൽ മേലുള്ള തർക്കത്തിൽ സുപ്രീം കോടതി അന്തിമ വിധി ഉടൻ പ്രഖ്യാപിക്കും. സി എച്ച് ആർ മുഴുവൻ റവന്യൂ ഭൂമിയാണെന്ന വ്യക്തമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഏഴ് സത്യവാങ്മൂലങ്ങൾ സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ നൽകുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഒരു തർക്കവും ഇല്ലാത്ത ഭൂമിക്കടിയിലെ പാറകൾ തുരന്നാണ് തുരങ്കം നിർമ്മിക്കുന്നത് എന്നിരിക്കെ ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുകയാണ് യുഡിഎഫും ബിജെപിയും അത്യാധുനിക സാങ്കേതികവിദ്യയുടെ മുന്നേറ്റത്തെ തിരിച്ചറിയാതെ നാടിനെ പിൽക്കാലത്തേക്ക് തള്ളിവിടാനും വികസനമുന്നേറ്റതെ എതിർക്കാനും ആണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇത്തരത്തിൽ വികസന വിരോദികളായി മാറുന്ന സമീപനം യുഡിഎഫ് തിരുത്തും എന്നാണ് കരുതുന്നത്. ശബരിമല തീർത്ഥാടകർക്ക് കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിച്ചേരാൻ കഴിയുന്ന തിരക്കൊഴിഞ്ഞ പാതയായി തുരങ്കപാത ഉപയോഗിക്കാൻ കഴിയും. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് മൂന്നാർ തേക്കടി വാഗമൺ ഇടുക്കി എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.

 പൊതുമരാമത്ത് വകുപ്പ് പാത സംബന്ധിച്ച് നടത്തിയ പ്രഥമിക പരിശോധനയിൽ പദ്ധതിയുടെ പ്രയോജനം സംസ്ഥാനത്തിന് ആകെ ലഭിക്കുമെന്ന് വിലയിരുത്തിയ അടിസ്ഥാനത്തിലാണ് ബഡ്ജറ്റിൽ തന്നെ തുക വകയിരുതിയത്. തുരങ്കപാതയുടെ കൂടുതൽ വിശകലനങ്ങൾക്കായി വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് അടുത്ത ആഴ്ച കട്ടപ്പനയിൽ പ്രത്യേക യോഗം ചേരും എന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു എം ജിനദേവൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാവും യോഗം ചേരുക..മന്ത്രി റോഷി അഗസ്റ്റ്യൻ മുൻധനകാര്യ മന്ത്രി ഡോക്ടർ തോമസ് ഐസക്ക്എം എൽ എ മാർ പൊതുമരാമത്ത് വകുപ്പിലെ

  ഉദ്യോഗസ്ഥരും ഈ രംഗത്ത് വൈദ്യം ഉള്ള പ്രഗത്ഭ വ്യക്തികളും യോഗത്തിൽ പങ്കെടുക്കും. അഭിപ്രായങ്ങൾ പറയുവാൻ വിവിധ സംഘടനകൾക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും അവസരം ഒരുക്കും. ഏതിനെയും അന്ധമായി എതിർക്കുന്ന സമീപനം മാറ്റി ഇടുക്കി ജില്ലയുടെ അനന്ത സാധ്യതകളിലേക്ക് ചെന്നെത്താൻ കഴിയുന്ന കട്ടപ്പന തേനി തുരങ്ക പാതയുടെ മുന്നോട്ടുള്ള നീക്കത്തിന് കരുത്ത് പകരാൻ ജനങ്ങൾ ഒന്നാകെ മുന്നോട്ടു വരികയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow