പത്തനംതിട്ടയില്‍ ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീടിന് തീയിട്ടു
ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു . പത്തനംതിട്ട വകയാറാണ് സംഭവം. ഭാര്യക്കും മകനും പൊള്ളലേറ്റു.ഭർത്താവ് സിജുവിനെ (42) കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെയാണ് 5 ലിറ്റർ പെട്രോള്‍ ഒഴിച്ച് സിജു വീടിന് തീ കൊളുത്തിയത്. തീ വെച്ചശേഷം സിജു ഓടി രക്ഷപ്പെട്ടു. വീടിൻ്റെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയിട്ടതിനാല്‍ ഭാര്യയ്ക്കും മകനും രക്ഷപെടാൻ സാധിച്ചില്ല. നിലവിളി ശബ്ദം കേട്ട അയല്‍വാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യക്ക് 40 ശതമാനം പൊള്ളലെറ്റെന്നാണ് പൊലീസ് പറഞ്ഞത്.

