യൂണിഫോമില്‍ ബാറിലെത്തി മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
യുണിഫോമില്‍ ബാറിലെത്തി മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ബാര്‍ ലൈസന്‍സി ഒരുക്കിയ മദ്യ സല്‍ക്കാരത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്.കോവളത്തെ ഡയമണ്ട് പാലസ് ഹോട്ടലില്‍ ആയിരുന്നു മദ്യ സല്‍ക്കാരം നടന്നത്.
വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി ജി സുനില്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആശ, അഞ്ജന എന്നിവരാണ് മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്തത്. സംഭവം വിവാദമായതോടെയാണ് മൂവരെയും സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥര്‍ എക്‌സൈസ് വകുപ്പിന്റെ സത്‌പേരിന് കളങ്കം വരുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിന്നാലെയാണ് മൂവരെയും സസ്പെന്‍ഡ് ചെയ്തത്.



