കളഞ്ഞു കിട്ടിയ ഒരു പവൻ വരുന്ന സ്വർണ്ണ ചെയിൻ ഉടമയ്ക്ക് തിരികെ നൽകി മാതൃകയാക്കിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി;ഇരട്ടയാർ വാഴവര മണ്ണി പ്ലാക്കൽ സജിയുടെ മകളായ ഏഥൽ ആണ് ഈ മാതൃകാ പ്രവർത്തനം സമൂഹത്തിനുമുന്നിൽ കാഴ്ചവച്ചത്

Jan 28, 2026 - 19:41
Jan 28, 2026 - 19:42
 0
കളഞ്ഞു കിട്ടിയ ഒരു പവൻ വരുന്ന സ്വർണ്ണ ചെയിൻ ഉടമയ്ക്ക് തിരികെ നൽകി മാതൃകയാക്കിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി;ഇരട്ടയാർ വാഴവര മണ്ണി പ്ലാക്കൽ സജിയുടെ മകളായ ഏഥൽ ആണ് ഈ മാതൃകാ പ്രവർത്തനം സമൂഹത്തിനുമുന്നിൽ കാഴ്ചവച്ചത്
This is the title of the web page

കഴിഞ്ഞദിവസം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് സ്വർണ്ണ ചെയിൻ നിലത്തു കിടന്ന് ലഭിക്കുന്നത് ഉടൻതന്നെ തൻറെ പിതാവ് സജിയോട് ഇക്കാര്യം പറഞ്ഞു തുടർന്ന് ചെയിൻ കളഞ്ഞു കിട്ടിയ വിവരം ഇവർ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു.

ഈ സമയം ആശുപത്രിയിൽ എത്തിയ ശാന്തി ഗ്രാം സ്വദേശികളുടെ കുട്ടിയുടെ കൈയിലെ സ്വർണ ചെയിൻ ആയിരുന്നു നഷ്ടപ്പെട്ടുപോയത് ചെയിൻ നഷ്ടപ്പെട്ട വിവരം ഇവർ ആശുപത്രിയിൽ നിന്നും പുറത്തു പോയതിനുശേഷം ആണ് മനസ്സിലാകുന്നത് തുടർന്ന് തിരികെ ആശുപത്രിയിൽ എത്തി തിരക്കി അപ്പോൾ ചെയിൻ ലഭിച്ച വിവരം ഇവരുടെ ആശുപത്രി അധികൃതർ പറഞ്ഞു തുടർന്ന് സജിയും മകൾ ഏഥലും കട്ടപ്പന പോലീസ് സ്റ്റേഷനിൽ എത്തി സ്വർണ്ണ ചെയിൻ ഉടമസ്ഥർക്ക് കൈമാറുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്വർണ ചെയിൻ കൈമാറിയത് കൊച്ചു മിടുക്കി ആയ ഏതലിന്റെ ഈ പ്രവർത്തി സമൂഹത്തിന് തന്നെ ഒരു മാതൃകയായി മാറിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow