പുതിയ കെ . സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു ;പീരുമേട് താലൂക്കിലെ 28-മത്തെ കെ . സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു

Jan 28, 2026 - 19:30
 0
പുതിയ കെ . സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു ;പീരുമേട് താലൂക്കിലെ  28-മത്തെ കെ . സ്റ്റോറിന്റെ  ഉദ്ഘാടനം നടന്നു
This is the title of the web page

ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ  ഷാജി ലൈസൻസിയായ എഫ്.പി.എസ് 166 ൽ പുതിയതായി ആരംഭിച്ച കെ സ്റ്റോറിന്റ ഉദ്ഘാടനം ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല രാജൻ നിർവഹിച്ചു .പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ ഗണേശൻ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ നിഷാ പ്രദീപ് ആദ്യവില്പന നടത്തി .

റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിനും റേഷന് കട ലൈസൻസികളുടെ വരുമാന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുവാനും കാർഡുടമകൾക്ക് വിവിധ സാധനങ്ങളും സേവനങ്ങളും റേഷൻ കടകളിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും തുടങ്ങിയ സംസ്ഥാന സർക്കാർ സംരംഭമാണ് കെ-സ്റ്റോർ എന്നും MSME നിർ മ്മിക്കുന്ന ,വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ, ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ സബ് ഡീലർഷിപ്പ് വഴി ചോട്ടുഗ്യാസ് 5 kg സിലിണ്ടറുകൾ, കോമൺ സർവ്വീസ് സെന്ററുകൾ (CSC) നൽകുന്ന സേവനങ്ങൾ, സപ്ലൈകോയുടെ ശബരി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സമയാസമയങ്ങളിൽ അനുവദിക്കുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയാണ് കെ-സ്റ്റോറുകൾ വഴിവിതരണം ചെയ്യുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നും ഈ സേവനം കാർഡ് ഉടമകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു .അസിസ്റ്റൻറ് താലൂക്ക് സപ്ലൈ ഓഫീസ് സതീഷ് കെ എൻ സ്വാഗതം അറിയിക്കുകയും റേഷനിംഗ് ഇൻസ്പെക്ടർമാരായ ഷിജുമോൻ റെജി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. റേഷന് കട ലൈസെൻസി ഷാജി നന്ദി അറിയിച്ചു .

What's Your Reaction?

like

dislike

love

funny

angry

sad

wow