*ദേശീയ സമ്മതിദായക ദിനാഘോഷത്തിൽ ഇടുക്കി ജില്ലക്ക് അംഗികാരം
*ദേശീയ സമ്മതിദായക ദിനാഘോഷത്തിൽ ഇടുക്കി ജില്ലയ്ക്ക് അംഗീകാരം*
തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ദേശീയ സമ്മതിദായക ദിനാഘോഷത്തിൽ ഇടുക്കി ജില്ലയ്ക്ക് അംഗീകാരം. കേരള ഗവർണറാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ (Accessible & Inclusive Electoral Practices) എന്ന പ്രമേയത്തിന് കീഴിൽ ഇടുക്കി ജില്ലാ കളക്ടറെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായി തിരഞ്ഞെടുത്തു. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കന്നിവോട്ടർമാർ, വിദൂര ഗോത്രവർഗ മേഖലകളിലുള്ളവർ എന്നിവർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ വോട്ടർ സൗഹൃദമാക്കിയതിനാണ് ഈ അംഗീകാരം ലഭിച്ചത്.
ചടങ്ങിൽ, തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് കേരളത്തിലെ മികച്ച ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) അവാർഡിന് അർഹനായി.പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (Special Intensive Revision, SIR) പ്രക്രിയയിൽ നടത്തിയ നൂതനവും ഫലപ്രദവുമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം,
ഡിജിറ്റൈസേഷനും തത്സമയ നിരീക്ഷണത്തിനായുള്ള ഡാഷ്ബോർഡുകളും,
വോട്ടർപട്ടികയിലെ പിഴവുകൾ പരിഹരിക്കൽ,
അതിഥി തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് വോട്ടിംഗ് ബോധവൽക്കരണം,
കൃത്യതയും വേഗതയും ഉറപ്പാക്കാൻ സാങ്കേതികവിദ്യയുടെ ഉപയോഗവും രാത്രികാല ഡിജിറ്റൈസേഷൻ ഡ്രൈവുകളും തുടങ്ങിയ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്.വോട്ടർപട്ടികയിൽ പേര് ചേർക്കൽ, പരിശോധന, തിരുത്തലുകൾ, വിവരങ്ങളുടെ ഗുണനിലവാരം എന്നിവയിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച മണ്ഡലങ്ങളിലൊന്നായി തൊടുപുഴ മാറി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാഴ്ചപ്പാടിനനുസരിച്ച് സുതാര്യവും ജനകീയവും എല്ലാവരെയും ഉൾക്കൊളിക്കുന്നതുമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം കെട്ടിപ്പടുക്കുന്നതിൽ ഇടുക്കി ജില്ല കൈവരിച്ച നേട്ടങ്ങളെ അടിവരയിടുകയാണ് ഈ പുരസ്കാരങ്ങൾ.



