മിഷൻ ലീഗ് സംഗമം പഴയകാല പ്രവർത്തകരുടെ വേറിട്ട സംഗമം

Jan 27, 2026 - 10:29
 0
മിഷൻ ലീഗ് സംഗമം പഴയകാല 
പ്രവർത്തകരുടെ  വേറിട്ട സംഗമം
This is the title of the web page

മിഷൻ ലീഗ് സംഗമം. പഴയ കാല പ്രവർത്തകരുടെ വേറിട്ട സംഗമം

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രാജകുമാരി : ചെറുപുഷ്പ മിഷൻ ലീഗിൽ 1980 - 2000 വർഷത്തിൽ പ്രവർത്തിച്ചവരുടെ അപൂർവ്വ സംഗമം മുട്ടുകാട് സെന്റ് ജോർജ് പള്ളിയിൽ നടന്നു. മുട്ടുകാട് ഇടവകയിൽ നിന്ന് മിഷൻ ലീഗിൽ പ്രവർത്തിച്ച നൂറോളം പേരാണ് വർഷങ്ങൾക്കിപ്പുറം സ്നേഹ സംഗമത്തിൽ പങ്കെടുത്തത്.

    വിവിധ ദേശങ്ങളിലേക്ക് എല്ലാവരും ചേക്കേറിയെങ്കിലും ഒരേ ദൗത്യത്തിനായി കൈകോർത്ത് നടന്ന നാളുകളുടെ മധുരസ്മരണകൾ പുതുക്കുവാൻ ഒത്തുചേർന്ന ദിനം അവിസ്മരണീയമാക്കുന്നതിനായി 50 വർഷം മുമ്പ് മുട്ടുകാട് ഇടവക വികാരിയായിരുന്ന ഫാ. മാത്യു കാക്കനാടിനെയും മറ്റു വൈദികരെയും എല്ലാം സംഗമത്തിൽ ക്ഷണിച്ചുവരുത്തി.

     അവശതകൾ മറന്നു കൊണ്ട് നിരവധി വൈദികരാണ് പഴയ കാലത്തിന്റെ ഓർമ്മകൾ പങ്കിട്ടുകൊണ്ട് പങ്കെടുത്തത്. ഫാ. മാത്യു കാക്കനാട്, ഫാ. മാത്യു തേക്കും കാട്ടിൽ , ഫാ. ജോൺ മുണ്ടക്കാട്ട്, ഫാ. ഫിലിപ്പ് പാറക്കൽ , ഫാ. തോമസ് വട്ടമല , ഫാ. ഡെന്നിസ് കിഴക്കേൽ എന്നീ വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോട് കൂടിയാണ് സംഗമത്തിന് തുടക്കം കുറിച്ചത്.

    തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമത്തിൽ ഇടവക വികാരി ഫാ. ജോർജ് മല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഫാ. തോമസ് വട്ടമല ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനുമായ ബേബി ജോൺ കലയന്താനി മുഖ്യപ്രഭാഷണം നടത്തി.

    ഇടവകയുടെ ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തനങ്ങളുടെ തുടക്കക്കാരനായ ജോർജ് ഇരമംഗലത്തിന് ചടങ്ങിൽ മൊമെന്റോ നൽകിയും വൈദികരെയും വിശിഷ്ട അതിഥികളെയും ആദരിച്ചു.

    ഗാനാലാപനവും മിഷൻ ലീഗിൽ പ്രവർത്തിച്ച പഴയകാലത്തിന്റെ ഓർമ്മകളും പങ്കിട്ട് ഫോട്ടോ സെക്ഷനും സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. സി. ആൻസ് മരിയ, സിബി കുന്നേൽ, ബേബി മുണ്ടുപ്ളാക്കൽ, സജി കുന്നേൽ, ജോസഫ് കുളങ്ങര എന്നിവർ നേതൃത്വം വഹിച്ചു.

 

ചിത്രം

 ചെറുപുഷ്പ മിഷൻ ലീഗ് മുട്ടുകാട് ശാഖയുടെ പഴയകാല പ്രവർത്തകരുടെ സംഗമത്തിൽ പങ്കെടുത്തവർ വൈദികരോടൊപ്പം.

What's Your Reaction?

like

dislike

love

funny

angry

sad

wow