സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരെ ആദരിച്ചു

Jan 22, 2026 - 10:22
 0
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരെ ആദരിച്ചു
This is the title of the web page

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരെ ആദരിച്ച് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാഞ്ചിയാർ നരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംസ്കൃതത്തിൽ ഓവറോൾ ചാമ്പ്യന്മാരായത് .......

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സംസ്കൃതോത്സവത്തിൽ ഓവറോള്‍ ചാമ്പ്യന്മാരായ MMHS നരിയംപാറയിലെ കലാകാരന്മാരെയും കലാകാരികളെയും ആണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അനുമോദിച്ചത്.

തുടർച്ചയായി പതിനൊന്നാം തവണയാണ് സംസ്കൃതോത്സവത്തിൽ നരിയൻപാറ മന്നം മെമ്മോറിയൽ സ്കൂൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കുന്നത്.

കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന അനുമോദന

ചടങ്ങില്‍ പ്രസിഡന്‍റ് സെലിന്‍ തോമസ്, വൈസ് പ്രസിഡന്‍റ് അനീഷ് മണ്ണൂര്‍, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷില്‍ബി അഗസ്റ്റിന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയ്മോന്‍ അഴകന്‍പറമ്പില്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീബ ജോസഫ്, മെമ്പര്‍മാരായ ആലീസ് സെന്‍, തങ്കമണി സുരേന്ദ്രന്‍, സുമ രാജന്‍, സന്ധ്യാ ജയന്‍, ചന്ദ്രന്‍ നാഗന്‍, ജാന്‍സി റെജി, ബിന്ദു മധുക്കുട്ടന്‍, സണ്ണി മൂഴയില്‍, ജെയിംസ് മ്ലാക്കുഴിയില്‍, കെ എന്‍ ബിനു, സുഷമ ശശി, ജലജ വിനോദ്, സെക്രട്ടറി ശരത് പ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow