ലോക മലയാളി സംഘടനയായ അക്ഷരായനം സംസ്ഥാനത്തെ മികച്ച ലൈബ്രറേറിയനായി അയ്യപ്പൻ കോവിൽ പഞ്ചായത്ത് ലൈബ്രറേറിയൻ അഭിലാഷിനെ തിരഞ്ഞെടുത്തു
ലോക മലയാളി സംഘടനയായ അക്ഷരായനം സംസ്ഥാനത്തെ മികച്ച ലൈബ്രറേറിയനായി അയ്യപ്പൻ കോവിൽ പഞ്ചായത്ത് ലൈബ്രറേറിയൻ അഭിലാഷിനെ തിരഞ്ഞെടുത്തു 2025 വർഷത്തെ പ്രവർത്തന മികവിനാണ് - നവകം എന്ന പേരിൽ പുരസ്കാരം നൽകിയത്. ജനുവരി 26 ന് തൃശൂരിൽ വെച്ച് പുരസ്കാരം ഏറ്റ് വാങ്ങും
മാട്ടുക്കട്ട വട്ടമല അഭിലാഷ് 25 വർഷം മുമ്പാണ് അയ്യപ്പൻകോവിൽ പഞ്ചായത്ത് ലൈബ്രറേറിയനായി ചുമതലയേറ്റത്. തുടർന്ന് വായനശാലയെ പടിപടിയായി ഉയർത്തി. വ്യക്തികൾ മരിക്കും പുസ്തകവും വായനയും മരിക്കില്ലന്ന തത്വത്തിലൂന്നി ജനങ്ങളെ വായനയുടെ ലോകത്തെത്തിച്ചു. ഒരു എഴുത്തുകാരൻ കൂടിയായ അഭിലാഷ് കഴിഞ്ഞ ഒരു വർഷം കൊണ്ട് നിരവധി തവണ സാംസ്കാരിക കൂട്ടായ്മ വിളിച്ച് ചേർത്തു ദിനാചരങ്ങങ്ങൾ, ചിത്രചന മത്സരങ്ങൾ, സാമൂഹ്യ പ്രവർത്തനം, സന്നദ്ധ പ്രവർത്തനം, ജൈവ കൃഷി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനം കൊണ്ട് നാട്ടുകാർക്ക് മാതൃകയായി മാറിയിരുന്നു. അഭിലാഷിൻ്റെ പ്രവർത്തന മികവ് കൊണ്ട് തൊട്ടടുത്തുള്ള പഞ്ചായത്തിൽ നിന്നു പോലും ഇവിടെ വായനയുടെ അക്ഷരത്താളുകൾ തേടി നിരവധിയാളുകൾ എത്തുന്നു. ലൈബ്രറിയിൽ എസ് സി ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്. ബി എൽ ഒ ഡ്യൂട്ടിക്കിടയിലാണ് ലൈബ്രറിയുടെ ചുമതലയും ഭംഗിയായി നിറവേറ്റുന്നത്.
വായനയുടെ വസന്തം തീർത്ത് ലോകമെങ്ങുമുള്ള മലയാളികളുടെ
കൂട്ടായ്മയായി മാറിയ അക്ഷരായനത്തിൻ്റെ ഒൻപതാമത്
കുടുംബസംഗമത്തോടനുബന്ധിച്ചാണ് നവകം 2025പുരസ്കാരം ഏർപ്പെടുത്തിയത്.
2026 ജനുവരി 26 ന് തൃശൂർ വിവേകോദയം സ്കൂളിൽ വെച്ച് നടക്കുന്ന ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ഗ്രാമീണ വായനശാലകളിലെ മികച്ച ലൈബ്രേറിയന്മാർക്കാണ് അവാർഡ് ഏർപ്പെടുത്തിയത്. എന്നാൽ അഭിലാഷിൻ്റെ പ്രവർത്തന മികവാണ് മറ്റ് ലൈബ്രറേറികന്മാരെ പിന്തള്ളി അഭിലാഷിന് പുരസ്കാര ഉടമയാക്കിയത്.
ഓരോ ജില്ലയിൽ നിന്ന് ഒരാൾ വീതം 14 പേർക്കാണ് പുരസ്കാരം.
അർഹരായ ലൈബ്രേറിയന്മാരെ ഗൂഗിൾ ഫോം വഴിയാണ് നിർദ്ദേശിച്ചത്
അക്ഷരായനം വിദഗ്ദ്ധ സമിതിയാണ് മികച്ച ലൈബ്രേറിയന്മാരെ തിരഞ്ഞെടുത്തത്.



