നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ മരിച്ചത് വെടിയേറ്റതിനെ തുടർന്നെന്ന് പ്രാഥമിക നിഗമനം
നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ മരിച്ചത് വെടിയേറ്റതിനെ തുടർന്നെന്ന് പ്രാഥമിക നിഗമനം.
മുഖത്തിന് വെടിയേറ്റതായാണ് പോലീസ് നിഗമനം.മുഖത്തും കഴുത്തിനും കൈകൾക്കും മുറിവേറ്റിട്ടുണ്ട്.
ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.ചിലർ നിരീക്ഷണത്തിലാണ്.നെടുംകണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി ആണ് മരിച്ചത്. രാത്രിയിൽ വലിയ ശബ്ദം കേട്ടപ്പോൾ അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ വന്ന് നോക്കുമ്പോള്‍, രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കാണുകയായിരുന്നു.നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു .ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തി.