ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം; മന്ത്രിസഭാ തീരുമാനമായി

Aug 16, 2023 - 16:01
Aug 16, 2023 - 16:01
 0
ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം; മന്ത്രിസഭാ തീരുമാനമായി
This is the title of the web page

ഈ വര്‍ഷം ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രം ഓണക്കിറ്റ് നൽകാനാണ് മന്ത്രി സഭാ യോ​ഗം തീരുമാനിച്ചിരിക്കുന്നത്.
അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു.
തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.ഓണക്കിറ്റിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow