ഇടുക്കിക്ക് സമീപം വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു. 15 ഓളം പേർക്ക് പരിക്ക്.നാരകക്കാനം അമലഗിരിയിലാണ് ബസ് അപകടത്തിൽപ്പെട്ടത്.

Jan 18, 2026 - 13:47
 0
ഇടുക്കിക്ക് സമീപം
വിനോദ സഞ്ചാരികളുടെ വാഹനം  അപകടത്തിൽപ്പെട്ടു. 15 ഓളം പേർക്ക് പരിക്ക്.നാരകക്കാനം അമലഗിരിയിലാണ് ബസ് അപകടത്തിൽപ്പെട്ടത്.
This is the title of the web page

ഇടുക്കിക്ക് സമീപം വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു. 15 ഓളം പേർക്ക് പരിക്ക്.നാരകക്കാനം അമലഗിരിയിലാണ് ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ആര്യനാട് നിന്നും വന്ന വിനോദ സഞ്ചാരികൾ നെടുങ്കണ്ടത്തിന് പോകുമ്പോഴാണ് വാഹനം അപകടത്തിൽ പെട്ടത്. കുത്തിറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട വാഹനം വലിയ അപകടത്തിൽ പെടാതിരിക്കാൻ വേണ്ടി ഡ്രൈവർ മൺതിട്ടയിൽ ഇടിച്ച് നിർത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സീറ്റുകൾ ഇളകി തെറിച്ച് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകൾ ഏൽക്കുകയായിരുന്നു.

 സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ സ്വകാര്യ വാഹനങ്ങളിൽ പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു.നാലു കുട്ടികൾ ഉൾപ്പെടെ 15 ഓളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇടുക്കി പോലീസും അഗ്നി ശമനസേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow