കേരള ചിത്രകല പരിഷത്ത് ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു.

Jan 18, 2026 - 13:58
 0
കേരള ചിത്രകല പരിഷത്ത് ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു.
This is the title of the web page

 ജില്ലാ പ്രസിഡണ്ട് ബിജു നിള അധ്യക്ഷത വഹിച്ച യോഗം കേരള ചിത്രകല പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജയിംസ് ചിറ്റിലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. പരിഷത്ത് സംസ്ഥാന ജോ: സെക്രട്ടറി സജിദാസ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. കലാകാരന്മാരുടെ ക്ഷേമത്തിനായി സംഘടിപ്പിക്കുന്ന സാന്ത്വനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫ്രസ്കോ മുരളി നിർവഹിച്ചു. ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. 

ട്രഷറർ ഷാജി കഞ്ഞിക്കുഴി കണക്ക് അവതരിപ്പിച്ചു. ജില്ലയിലെ ചിത്രകാരന്മാർക്കുള്ള ആദരവ്, പ്രമേയാവതരണം. ഐഡി കാർഡ് വിതരണം. തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു. ജില്ലാ വൈസ് പ്രസിഡൻറ് ജോസഫ് അനുഗ്രഹ, ജില്ലാ ജോ: സെക്രട്ടറി ശ്രീകാന്ത് എൻ എസ്, മനോജ് ടി എസ്, ബിനോയ് മാവടി, ജോസ് ടി ജെ, തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് ചിത്രകാരായ രാജേഷ് അഗസ്റ്റിൻ, ഷിജു ഇ എം. ലേഖ മനോജ്, അനന്തു സാബു. എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow