ഉപ്പുതറയിൽ യുവതിയുടെ മൃതദേഹം ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉപ്പുതറ വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയിൽ ജോർജ് ജോസഫിൻ്റെ ഭാര്യ വസീനയാണ് മരിച്ചത്.

Jan 17, 2026 - 16:49
 0
ഉപ്പുതറയിൽ യുവതിയുടെ മൃതദേഹം ശുചിമുറിയിൽ  കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉപ്പുതറ വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയിൽ ജോർജ് ജോസഫിൻ്റെ ഭാര്യ വസീനയാണ് മരിച്ചത്.
This is the title of the web page

ഉപ്പുതറയിൽ യുവതിയുടെ മൃതദേഹം ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉപ്പുതറ വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയിൽ ജോർജ് ജോസഫിൻ്റെ ഭാര്യ വസീനയാണ് മരിച്ചത്. 

ഇന്ന് 12.30 ഓടെയാണ് മൃതദേഹം ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് ജോർജ് രാവിലെ വളകോടിന് പോയ ശേഷമാണ് സംഭവം നടന്നത്. 12 മണിയോടെ ഭർത്താവ് തിരികെ എത്തിയപ്പോൾ ഭാര്യ വസീനയെ വീട്ടിൽ കണ്ടില്ല. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ശുചിമുറിയിലെ ടാപ്പിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് അവിടെയെത്തി നോക്കിയപ്പോഴാണ് വസീനയെ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ സമീപവാസികളെ വിവരം അറിയിച്ചു. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആദ്യ ഭാര്യയും മക്കളും ജോർജിനെ ഉപേക്ഷിച്ച് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒറ്റക്ക് താമസിക്കുകയായിരുന്ന ജോർജ് 4 വർഷം മുമ്പാണ് വസീനയെ രജിസ്റ്റർ വിവാഹം കഴിക്കുന്നത്. വസീനയുടെയും രണ്ടാം വിവാഹമാണ്.ഇരുവർക്കും മക്കളില്ല. ഉപ്പുതറ പോലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആത്മഹത്യയാവാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow