മൂന്നാർ ഇടമലക്കുടയിൽ പകലിറങ്ങി ആനകൾ രണ്ടു വീടുകൾ തകർത്തു
മൂന്നാർ ഇടമലക്കുടിയിൽ പകലിറങ്ങിയ കാട്ടാനകൾ രണ്ട് വീടുകൾ തകർത്തു.പഞ്ചായത്തിലെ മീൻകുത്തികുടി സ്വദേശികളായ തങ്കരാജ്, പത്മാവതി എന്നിവരുടെ വീടുകളാണ് തകർത്തത്.ഒൻപതരയോടെ കൃഷിയിടത്തിലിറങ്ങിയ നാല് ആനകൾ ചേർന്നാണ് സമീപത്തുണ്ടായിരുന്ന വീടുകളുടെ ഭിത്തികൾ തകർത്തത്. കാട്ടാനകളിറങ്ങിയതിനെ തുടർന്ന് വീട്ടുകാർ മറ്റുവീടുകളിലേക്ക് മാറിയിരുന്നതിനാൽ അപകടമൊഴിവായി. കഴിഞ്ഞ രണ്ടു മാസമായി ഇടമലക്കുടി പഞ്ചായത്തിലെ വിവിധ സെറ്റിൽമെൻ്റുകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഏക്കറുകണക്കിന് സ്ഥലത്തെ ഏലമുൾപ്പെടെയുള്ള കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്.

