ഇടുക്കി നെടുംകണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നെടുംകണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി ആണ് മരിച്ചത്. രാത്രിയിൽ വലിയ ശബ്ദം കേട്ടപ്പോൾ അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ വന്ന് നോക്കുമ്പോള്‍, രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കാണുകയായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു .കൈയിലും കഴുത്തിനു താഴെയും മുറി പാടുകള്‍ ഉണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തി. മരണ കാരണം വ്യക്തമല്ല.

