ക്ഷീര കർഷകർക്ക് പ്രോത്സാഹനമായി മിൽമ

ഉപ്പുതറ: ഓണം പ്രമാണിച്ച് ക്ഷീര കർഷകർക്ക് പ്രോത്സാഹനവുമായി മിൽമ എറണാകുളം മേഖലാ യൂണിയൻ , അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസം മിൽമ യൂണിറ്റുകളിൽ കർഷകർ അളക്കുന്ന പാലിന് ലിറ്ററിന് 3 രൂപ വച്ച് ഇൻസന്റീവ് നൽകും. ഉയർന്ന കാലിത്തീറ്റയുടെ വിലയും സാമ്പത്തിക നഷ്ടവും കാരണം കർഷകർ പശു വളർത്തലിൽ നിന്ന് പിന്തിരിയുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാക്കുവാനും കൂടുതൽ കർഷകരെ കന്നുകാലി വളർത്തലിലേക്ക് ആകർഷിക്കുന്നതിനുമായി നൽകുന്ന നിരവധി അനുകൂല്യങ്ങളുടെ ഭാഗമായാണ് ഇൻസന്റീവ് നൽകുന്നതെന്നും മിൽമ എറണാകുളം മേഖലാ യൂണിയൻ അറിയിച്ചു.