കട്ടപ്പന ഗവൺമെൻറ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ അറുപത്തിയേഴാമത് സ്കൂൾ വാർഷികാഘോഷം വിപുലമായി സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ഗവൺമെൻറ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ അറുപത്തിയേഴാമത് സ്കൂൾ വാർഷികാഘോഷം നടന്നു.പി ടി എ പ്രസിഡൻ്റ് ഷിയാസ് എ. കെ യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്,ഹെഡ്മിസ്ട്രസ്സ് സിന്ധു പി ഡി,നഗര സഭ വൈസ്ചെയർ പേഴ്സൺ ലീലാമ്മ ബേബി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് മുരളി SMC അംഗം ജയ്മോൻ കോഴിമല , പിടിഎ, എം പിടിഎ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രതിനിധികൾ ,തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത നഗരസഭാ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.വിവിധ കലാപരിപാടികളോടെയാണ് ആഘോഷം സമാപിച്ചത്.

