സബ് കളക്ടര്‍ ജനങ്ങളോടൊപ്പം: അദാലത്തില്‍ 14 പരാതികള്‍ ലഭിച്ചു

Jan 17, 2026 - 10:51
 0
സബ് കളക്ടര്‍ ജനങ്ങളോടൊപ്പം: അദാലത്തില്‍ 14 പരാതികള്‍ ലഭിച്ചു
This is the title of the web page

ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തില്‍ കട്ടപ്പന വില്ലേജ് ഓഫീസില്‍ സംഘടിപ്പിച്ച അദാലത്തില്‍ 14 പരാതികള്‍ ലഭിച്ചു. റീ സര്‍വെ, പട്ടയം, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, കൈയ്യേറ്റം, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. പരാതികളില്‍ ഉടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. ഓരോ പരാതിയിലും ബന്ധപ്പെട്ട വകുപ്പ് അധികൃതരുമായി സബ് കളക്ടര്‍ സംസാരിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ പരിഹാരം നല്‍കാനും ആവശ്യപ്പെട്ടു.   

കാലങ്ങളായി തീര്‍പ്പാക്കാത്ത പരാതികള്‍ പരിഹരിക്കുന്നതിനും നേരിട്ട് പുതിയ പരാതികള്‍ സമര്‍പ്പിക്കാനും പരിഹരിക്കപ്പെടാത്ത പരാതികള്‍ അന്വേഷിക്കുന്നതിനുമായിട്ടാണ് അദാലത്ത് നടത്തിയത്. പരാതികള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ സബ് കളക്ടറുടെ ഓഫീസിലേക്ക് നേരിട്ടെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് അദാലത്ത് നടത്തുന്നത്.അദാലത്തില്‍ ജൂനിയര്‍ സൂപ്രണ്ട് ബിജുമോന്‍ പി ബി, കട്ടപ്പന വില്ലേജ് ഓഫീസര്‍ ജയന്‍ പി സി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow