പ്രവേശനം തുറക്കാത്ത പുസ്തകം; ആരെങ്കിലും തുറന്നാൽ വായിച്ചിട്ട് അടയ്ക്കും’: മുന്നണിമാറ്റം തള്ളി ജോസ് കെ.മാണി ഓൺലൈൻ ഡെസ്ക്
യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. ഒരിക്കലും തുറക്കാത്ത പുസ്തകത്തെക്കുറിച്ചു ചർച്ച എന്തിനാണെന്നും ആരെങ്കിലും പുസ്തകം തുറന്നെങ്കിൽ വായിച്ചിട്ട് അടയ്ക്കുമെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു മുൻപായിരുന്നു പ്രതികരണം. ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം.

