കേര പദ്ധതി:ഇടുക്കിയിലെ ഏലം കർഷകർക്ക് പുനർനടീലിനു ധനസഹായം

Jan 16, 2026 - 00:13
 0
കേര പദ്ധതി:ഇടുക്കിയിലെ ഏലം കർഷകർക്ക് പുനർനടീലിനു ധനസഹായം
This is the title of the web page

 ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം ഏലം പുനർ നടീലിനു ഹെക്ടറിന് ഒരു ലക്ഷം രൂപ നിരക്കിൽ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് ഇടുക്കി ജില്ലയിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഉത്പാദനക്ഷമത കുറഞ്ഞ ഏലം ചെടികൾ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതും, ഉല്പാദനക്ഷമതകൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മൂവായിരത്തി അഞ്ഞൂറ് ഹെക്ടറിലെ പുനർനടീലാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഏഴായിരത്തോളം ഏലം കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും.

നിലവിൽ 25 സെന്റ് മുതൽ 8 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് തങ്ങളുടെ 2 ഹെക്ടർ വരെയുള്ള ഏലം പുനർ നടീലിനാണ് പദ്ധതിയിലുൾപ്പെടുത്തി ധനസഹായം നൽകുക. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ശാസ്ത്രീയ കൃഷിമുറകളിൽ സാങ്കേതിക പരിജ്ഞാനവും ഇതോടൊപ്പം നൽകും. ഉല്പാദന ക്ഷമത കൂടിയ ഇനങ്ങളുപയോഗിക്കുന്നതിനാൽ കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്ഷ്യം. ആദ്യവർഷം അമ്പതിനായിരം, രണ്ടാം വർഷം

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അമ്പതിനായിരം എന്ന രീതിയിലായിരിക്കും ധനസഹായം ലഭ്യമാക്കുക. ഇതോടൊപ്പം നിലവാരമുള്ള ഏലം തൈകൾ ഉല്പാദിപ്പിക്കുന്നതിനു ഈ ജില്ലകളിലെ നഴ്സറികൾക്കു സബ്ലിഡിയും അനുവദിക്കും. കർഷകർക്കും, കൂട്ടായ്മകൾക്കും ഗ്യാപ് (GAP) സർട്ടിഫിക്കേഷന് വേണ്ടി ചെലവഴിക്കുന്ന നൂറു ശതമാനം തുക പദ്ധതിയിലുൾപ്പെടുത്തി റീ ഇമ്പേഴ്സ് ചെയ്തു കൊടുക്കുന്നതാണ്.

മറ്റ് ഏജൻസികളിൽ നിന്നും സമാന ധനസഹായം നേടിയവരല്ലാത്ത കർഷകർക്കും നഴ്‌സറികൾക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓൺലൈൻ (https://www.keraplantation.kerala.gov.in)റജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന കർഷകരെ കേര നടത്തുന്ന പരിശീലന പരിപാടിയിലേക്ക് ക്ഷണിക്കുന്നതാണ്. അർഹരായ കർഷകർക്ക് ധനസഹായം ലഭ്യമാക്കുന്നതിനും, പദ്ധതി നടപ്പിലാക്കുന്നതിനുമായി കേര ഫീൽഡ് ഓഫീസർമാർ നേരിട്ടുള്ള പിന്തുണ ഉറപ്പുവരുത്തുന്നതാണ്.

തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കാർഡമം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, നികുതി രസീത് തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം റീജിയണൽ ഓഫീസുമായോ 7994346009 എന്ന നമ്പറിലോ ബന്ധപ്പെടണം.

What's Your Reaction?

like

dislike

love

funny

angry

sad

wow