വണ്ടിപ്പെരിയാറിൽ കള്ള് ഷാപ്പിൽ മോഷണം; 2500 രൂപയും 5 ലിറ്റർ കള്ളും മോഷണം പോയി

Aug 15, 2023 - 23:49
 0
വണ്ടിപ്പെരിയാറിൽ കള്ള് ഷാപ്പിൽ മോഷണം; 2500 രൂപയും 5 ലിറ്റർ കള്ളും മോഷണം പോയി
This is the title of the web page

വണ്ടിപ്പെരിയാർ മ്ലാമല പൂണ്ടിക്കുളത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നത്. രാവിലെ ഷാപ്പിന്റെ പൂട്ട് കുത്തി തുറന്ന നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ ഷാപ്പ് ഉടമയായ ജോർജിനെ വിവരമറിയിച്ചു. ഉടമസ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഷാപ്പിലെ ടീപ്പോയിലുണ്ടായിരുന്ന 2500 രൂപ മോഷണം പോയതായി കണ്ടെത്തി. തുടർന്ന് ഷാപ്പിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5 ലിറ്റർ കള്ളും മോഷണം പോയതായി കണ്ടെത്തി. വണ്ടിപെരിയാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനകൾക്ക് ശേഷം ഷാപ്പ് ഉടമയുടെ പരാതിയിൽ കേസ്സെടുത്ത്  അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow