മൂന്നാർ - ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ അസൗകര്യം മൂലം മാറ്റിവച്ചു
നിർമാണം പൂർത്തിയായ, ദേശീയപാതയിൽപെട്ട മൂന്നാർ - ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ അസൗകര്യം മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽപെട്ട റോഡിന്റെ ഉദ്ഘാടനം നാളെ രാവിലെ നടത്താനാണ് തീരുമാനിച്ചിരുന്നത്.ഔദ്യോഗികാവശ്യത്തിനായി തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി ഓൺലൈനായി ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിരുന്നത്.