കട്ടപ്പന വെളളയാംകുടി സെൻ്റ് ജെറോംസ് യു പി സ്കൂളിന്റെയും,സംസ്ഥാന എക്സൈസ് വകുപ്പിന്റെയും, കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെയും, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയുംനേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.
കട്ടപ്പന വെളളയാംകുടി സെൻ്റ് ജെറോംസ് യു പി സ്കൂളിന്റെയും,സംസ്ഥാന എക്സൈസ് വകുപ്പിന്റെയും, കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെയും, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയുംനേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ചാണ് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തിയത്.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. റൈസ് ഫോർ ലൈഫ് "എന്ന പേരിൽ ചെയ്തിരിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര സ്കൂൾ മാനേജർ മോൺസിഞ്ഞോർ എബ്രഹാം പുറയാറ്റ് ഫ്ലാഗ് ഓഫ് ചെയ്തു,കട്ടപ്പന മുനിസിപ്പൽ ബസ് സ്റ്റാൻറ്റിൽ നടന്ന ലഹരി വിരുദ്ധ സന്ദേശ പ്രചരണ പരിപാടി മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
(ബൈറ്റ്)
സ്കൂളിൽ നടന്നുവന്നിരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വിവിധ സംഘടനകളുമായി ചേർന്ന് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തിയത്. Rise for life പദ്ധതിയുടെ ഭാഗമായി കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സ്വകാര്യ , കെ എസ് ആർ ടി സി ബസ്സുകളിലും ബസ് സ്റ്റാൻഡിലെ ഷോപ്പുകളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ചു.
കട്ടപ്പന എക്സൈസ് ഓഫീസർ മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ഷാജി മാത്യു ,സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ, പി.ടി.എ.പ്രസിഡണ്ട് ജയിംസ് വർഗ്ഗീസ്, ജിൻസി മോൾ. റ്റി.എച്ച്.
പ്രശാന്ത് രാജു ,അനുപ് മത്തായി, തുടങ്ങിയവർ സംസാരിച്ചു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ,കെ എസ് ആർ ടി സി ജീവനക്കാർ, വ്യാപാരി വ്യവസായി ഭാരവാഹികൾ, തുടങ്ങിയവർ പരിപാടികർക്ക് നേതൃത്വം നൽകി.

